HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

സിംബാവെ നാഷണൽ കൗൺസിലിന്റെ ആദ്യ ആഘോഷം കേരളപ്പിറവി ദിനത്തിൽ

സിംബാവെ നാഷണൽ കൗൺസിലിന്റെ ആദ്യ ആഘോഷം കേരളപ്പിറവി ദിനത്തിൽ!
രൂപീകൃതമായിട്ട് ഒന്നര മാസം… വേൾഡ് മലയാളി ഫെഡറേഷൻ സിംബാവെ നാഷണൽ കൗൺസിലിന് ആദ്യമായി ആഘോഷപൂർവ്വം ഒത്തു ചേരാനായത് കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായെന്നത് അപൂർവതയായി. ഒന്നരമാസം മുൻപ് ഫൗണ്ടർ ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേലിന്റെ സിംബാവെ സന്ദർശനവേളയിൽ രൂപീകൃതമായതാണ് കോർഡിനേറ്റർ അജിത്ത് നായരുടെ നേതൃത്വത്തിലുള്ള സിംബാവെ നാഷണൽ കൗൺസിൽ. ജനിച്ച് ശൈശവ ദശയിലുള്ള ഒരു കൗൺസിൽ 60 പേര് ഒന്നിച്ചു കൂടിയ ഒരാഘോഷം സംഘടിപ്പിക്കാനായി എന്നുള്ളത് സിംബാവെയിലെ വേൾഡ് മലയാളി ഫെഡറേഷനുമായി സഹകരിക്കുന്ന, കൗൺസിലിന് നേതൃത്വം നൽകുന്ന ഓരോ മലയാളികൾക്കും അഭിമാനിക്കാവുന്ന കാര്യമാണ്. അതും അവരവരുടെ കൂടു വിട്ട് പുറത്തേക്ക് വരാൻ മടിക്കുന്ന ഒരു കാലത്തിൽ. സൗഹൃദത്തിന്റെ, കൂട്ടായ്മയുടെ, ഒരു സംസ്കാരത്തിന്റെ, മലയാന്മയുടെ, ആഘോഷമായി സിംബാവെ നാഷണൽ കൗൺസിലിന്റെ ആദ്യ ആഘോഷം മാറിയെന്നത് പ്രചോദനം നൽകുന്ന ഒന്നാണ്.  സിംബവേയിൽ കേരളപ്പിറവി ആഘോഷം അനന്യസാധാരണമാക്കി തീർത്ത നാഷണൽ കോർഡിനേറ്റർ അജിത്ത് നായർക്കും മറ്റു നേതാക്കൾക്കും പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു.
നോവിൻ വാസുദേവ് 
ഗ്ലോബൽ പി ആർ ഫോറം 
വേൾഡ് മലയാളി ഫെഡറേഷൻ

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+