വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യ ചാപ്റ്റർ 'പൊന്നോണം-2025
ക്വലാലമ്പൂരിലെ കലാമണ്ഡപം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷം 'പൊന്നോണം-2025' കേരളത്തനിമയാർന്ന കലാപരിപാടികൾ കൊണ്ടും വിഭവ സമൃദ്ധമായ ഓണസദ്യ കൊണ്ടും ശ്രദ്ധേയമായി. മലേഷ്യയിലെ പ്രവാസി സമൂഹത്തിൽ ശ്രദ്ധേയ സാന്നിധ്യമായ ഡബ്ല്യുഎംഎഫ് സംഘടിപ്പിച്ച ഓണാഘാഷത്തിന് തദ്ദേശീയരും പ്രവാസികളുമടക്കം അനേകം മലയാളികൾ പങ്കെത്തു.കലാപരിപാടികളിലും തുടർന്ന് നടന്ന കായിക വിനോദങ്ങളിലും ഓണാഘോഷത്തിൻ്റെ ആവേശം നിറഞ്ഞു നിന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി വൈവിധ്യമാർന്ന ഓണക്കളികളും സംഘാടകർ ഒരുക്കിയിരുന്നു. കേരളത്തിലെ യുവ ഗായകരായ ഭരത് സജികുമാറിന്റെയും പുണ്യ പ്രദീപിന്റെയും നേതൃത്വത്തിൽ ഒരുക്കിയ സംഗീത വിരുന്ന് സംഗീത പ്രേമികളെ ആവേശത്തിലാറാടിച്ചു.ചലച്ചിത്ര താരം വിന്ദുജാ മേനോൻ ഓണസന്ദേശം നൽകി. മലേഷ്യയിലെ ഇന്ത്യൻ ഹൈ കമ്മീഷനെ പ്രതിനിധീകരിച്ച് ലേബർ വിഭാഗം ഫസ്റ്റ് സെക്രട്ടറിയും മലയാളിയുമായ രാജേഷ് മണിയിൽ, മലേഷ്യൻ മലയാളീ സമൂഹത്തിലെ പ്രമുഖ സാന്നിധ്യമായ രവീന്ദ്രൻ മേനോൻ എന്നിവരും ഓണാഘോഷപരിപാടിയിൽ സന്നിഹിതരായിരുന്നു. വേൾഡ് മലയാളി ഫെഡറേഷൻ മലേഷ്യ ചാപ്റ്റർ സെക്രട്ടറി ശർമിള നായർ സ്വാഗതവും ട്രഷറർ കെപി മുകുന്ദ് നന്ദിയും പറഞ്ഞു. മലേഷ്യയിൽ അങ്ങോളമിങ്ങോളമുള്ള ആയിരത്തോളം മലയാളികൾ തമ്മിലുള്ള സഹൃദം ഊട്ടി ഉറപ്പിക്കുന്നതിനുകൂടി പൊന്നോണം 2025 സാക്ഷ്യം വഹിച്ചു.
Become a WMF Member and be part of world's largest malayalee network. Feel proud to get membership
We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!