കുടിയേറ്റത്തിന്റെ നീറുന്ന പ്രശ്നങ്ങളെ സ്പർശിച്ച് WMF യൂറോപ്പ് റീജിയൻ മീറ്റിംഗ്
വേൾഡ് മലയാളി ഫെഡറേഷന്റെ ആറ് റീജിയനുകളിൽ ഒന്നായ യൂറോപ്പ് റീജിയൻ മീറ്റിംഗ് ഓൺലൈനായി നടന്നു.
യൂറോപ്പിൻ്റെ വിവിധ ഭാഗത്ത് നിന്നുള്ള നേതാക്കളും പ്രതിനിധികളും പ്രവാസികളും അടക്കം നൂറോളം പേര് പങ്കെടുത്ത മീറ്റിംഗിൽ വേൾഡ് മലയാളി ഫെഡറേഷൻ ഫൗണ്ടർ ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത നിവാരണ വിഭാഗം തലവന് ഡോ മുരളി തുമ്മാരുക്കുടി കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് കുടിയേറുന്ന മലയാളികളുടെ, വിദ്യാർത്ഥികളുടെ അവസരങ്ങളെയും നീറുന്ന പ്രശ്നങ്ങളെയും സംബന്ധിച്ച് പ്രഭാഷണം നടത്തി.
കേരളത്തിൽ നിന്നും യൂറോപ്പിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകാനും വഴികാട്ടിയാകാനും വേൾഡ് മലയാളി ഫെഡറേഷന് സാധിക്കുമെന്നും അവർക്കായി ഒരു പ്രത്യേക പ്ലാറ്റ്ഫോം തന്നെ സംഘടനയൊരുക്കണമെന്നും മുരളി തുമ്മരുക്കുടി അഭിപ്രായപ്പെട്ടു. യൂറോപ്പിലെത്തിയ പഴയ തലമുറയുമായി ബന്ധമില്ലാതെയുള്ള പുതിയ തലമുറയുടെ ജീവിതവും അവരുടെ ആഘോഷരീതികളും പുതിയ തലമുറയ്ക്ക് ആവശ്യമായ അനുഭവപാഠങ്ങളെകുറിച്ചുള്ള അറിവുകൾ ലഭിക്കാതെ വരുന്നു. യൂറോപ്പിലെ ജീവിതച്ചിലവിനെയും അവസരങ്ങളെയും കുറിച്ചുള്ള അറിവില്ലായ്മ വിദ്യാർത്ഥികളെയും മലയാളികളുടെ പ്രവാസ ജീവിതത്തെയും ചെറുതായിട്ടല്ല ബാധിക്കുന്നത്. ഈ വിഷയത്തിൽ ശരിയായ രീതിയിലുള്ള മാർഗ നിർദ്ദേശം നൽകാൻ വേൾഡ് മലയാളി ഫെഡറേഷന് സാധിക്കുമെന്നും മുരളി തുമ്മാരക്കൂടി പറഞ്ഞു. മീറ്റിംഗിൽ പങ്കെടുത്തവരിൽ നിന്നുള്ള ചോദ്യങ്ങളും മറുപടിയുമായി സജീവമായിരുന്ന മീറ്റിംഗ് യൂറോപ്പിലെ മലയാളിയുടെ പ്രവാസജീവിതത്തിലേക്കുള്ള വെളിച്ചം വീശുന്ന ഒന്നായി മാറുകയായിരുന്നു.
യൂറോപ്പ് റീജിയൻ കോർഡിനേറ്റർ ദീപക് ജോർജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ റീജിയൻ പ്രസിഡന്റ് ടെറി തോമസ് അധ്യക്ഷനായിരുന്നു. ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാല, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി മേരി റോസലറ്റ് ഫിലിപ്പ്, ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം ലിജോ ജോസഫ്, മുൻ അഡ്വൈസറി ബോർഡ് അംഗം ഡോണി ജോർജ്, യൂറോപ്പ് റീജിയൻ ട്രഷറർ റെജി മേലഴകത്ത് , യൂറോപ്പ് മീഡിയ കോർഡിനേറ്റർ ഡീക്കൺ ജോയിസ് എന്നിവർ ആശംസകൾ നേർന്നു. യൂറോപ്പ് റീജിയൻ സെക്രട്ടറി രാജേഷ് സുധാകരൻ നന്ദി പറഞ്ഞു.
ഗ്ലോബൽ പി ആർ ഫോറം
വേൾഡ് മലയാളി ഫെഡറേഷൻ
Become a WMF Member and be part of world's largest malayalee network. Feel proud to get membership
We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!