ആഫ്രിക്കയിലെ സെബെ ഗ്രാമത്തിന് വെളിച്ചം പകർന്ന് WMF ബെനിൻ നാഷണൽ കൗൺസിൽ
വേൾഡ് മലയാളി ഫെഡറേഷൻ (WMF) ബെനിൻ നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത സെബെ എന്ന ഗ്രാമത്തിലെ വീടുകൾ സോളാർ സംവിധാനം ഉപയോഗിച്ച് വൈദ്യുതീകരണം നടത്തി. ആദ്യ വീടിന്റെ സ്വിച്ച് ഓൺ കർമ്മം 2025 ഓഗസ്റ്റ് 1 ന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ബോർഡ് ഓഫ് ഡയറക്ടറും, ലോക കേരള സഭാംഗവുമായ ശ്രീ ഹരീഷ് നായർ നിർവഹിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ ആഫ്രിക്ക റീജിയൻ വൈസ് പ്രസിഡന്റ് ശ്രീ. ഹെൻട്രി സ്റ്റാൻലി നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീ അരുൺകുറുപ്പ്,ജോയിന്റ് സെക്രട്ടറി ശ്രീ ഹാരി, മീഡിയ കോഡിനേറ്റർ ശ്രീ. ജിതിൻ എന്നിവരോടൊപ്പം മറ്റു WMF പ്രവർത്തകരും, കുടുംബാംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ഈ ഗ്രാമത്തിൽ വേൾഡ് മലയാളി ഫെഡറേഷൻ ബെനിൻ നാഷണൽ കൗൺസിൽ പ്രവർത്തകർ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമായി സന്ദർശിച്ചിരുന്നു. തദവസരത്തിൽ ഗ്രാമത്തലവൻ വൈദ്യുതിയില്ലാത്ത ബുദ്ധിമുട്ടിനെ പറ്റി പറയുകയും, ഗ്രാമത്തിൽ വെളിച്ചം പകരുന്ന ഒരു പദ്ധതിക്ക് രൂപം നൽകണമെന്ന് ബെനിൻ നാഷണൽ കൗൺസിലിന് അപേക്ഷ നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കിയത്. ആദ്യഘട്ടത്തിൽ 15 വീടുകളാണ് സോളാർ ഉപയോഗിച്ച് വൈദ്യുതീകരിച്ചത്. ബെനിൻ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് ഒന്നിന് ഈ പരിപാടിയുടെ ആദ്യഘട്ടം പൂർത്തിയാക്കാൻ ബെനിൻ നാഷണൽ കൗൺസിലിനു സാധിച്ചു.
ഗ്രാമീണ ജനതയുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക് ഗ്രാമവാസികളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കേരളപ്പിറവിയോട് അനുബന്ധിച്ച് രണ്ടാംഘട്ട വൈദ്യുതീകരണം പൂർത്തിയാക്കാനാണ് ബെനിൻ നാഷണൽ കൗൺസിൽ പദ്ധതി ഇട്ടിരിക്കുന്നത്.
ഗ്ലോബൽ പി ആർ ഫോറം
വേൾഡ് മലയാളി ഫെഡറേഷൻ
Become a WMF Member and be part of world's largest malayalee network. Feel proud to get membership
We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!