HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

ശീതൾ ജോർജിന് മടങ്ങിവരവൊരുക്കിയത് വേൾഡ് മലയാളി ഫെഡറെഷൻ

തജിക്കിസ്ഥാനിൽ നിന്നും മടങ്ങിവരാൻ സാധിക്കാതെ കുടുങ്ങിക്കിടന്ന മെഡിക്കൽ വിദ്യാർത്ഥി ശീതൾ ജോർജിന് വഴിയൊരുക്കിയത് ആഗോള മലയാളി പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ.
സ്പോണ്സർഷിപ്പിൽ മെഡിസിൻ പഠനത്തിനായി എത്തിയ ശീതൾ ജോർജിന് ഒന്നരവർഷത്തിനു ശേഷം സ്‌പോൺസർഷിപ് നഷ്ടപ്പെടുകയും, ഫീസടക്കാത്തതിനാലും, വിസ പുതുക്കാത്തതിനാലും യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കപെടുകയും ചെയ്തു. വിസ ഇല്ലാത്തതിനാൽ യാത്ര വിലക്കും ഉണ്ടായിരുന്നു.
കോട്ടയം പാലാ സ്വദേശിയായ ശീതളിന്റെ അച്ഛൻ മരണപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളുമായി ഒരു വാടകവീട്ടിൽ കഴിയുന്ന ശീതളിന്റെ കുടുംബത്തിന്, തുടർ പഠനത്തിനോ, വിസപുതുക്കുവാനോ, തിരികെ വരാനുള്ള ടിക്കറ്റിനോ, എന്തിനു ദൈന്യംദിന ചിലവുകൾക്ക് പോലും കൊടുക്കുവാനുള്ള വകയുണ്ടായിരുന്നില്ല.
കൈവശം പൈസ ഇല്ലാത്തതിനാൽ അതിജീവനം പോലും പ്രതിസന്ധിയിലായ ഘട്ടത്തിലാണ് വേൾഡ് മലയാളി ഫെഡറേഷൻ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള തജിക്കിസ്ഥാൻ കോഡിനേറ്ററുടെ ഇമെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 24ന് ശീതൾ മെയിൽ അയക്കുന്നത്. ഈ സന്ദേശം ബോർഡ് ഓഫ് ഡിറക്ടർസ് ഗ്രൂപ്പിലേക്ക് BOD ആയ ശ്രീ സുനിൽ S S സെപ്റ്റംബർ 25 ന് എത്തിച്ചു. തുടർന്ന് മുൻ ഗ്ലോബൽ സെക്രട്ടറിയും ഇപ്പോൾ BoD അംഗവുമായ ഹരീഷ് നായർ ഈ വിഷയം ഏറ്റെടുക്കുകയും, ശീതളിനെയും ശീതളിന്റെ കുടുംബത്തിന്റെയും നേരിട്ട് വിളിച്ച് സാഹചര്യം വിലയിരുത്തുകയും ചെയ്തു.
നാല് ദിവസമായി ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന ശീതളിനു ഭക്ഷണം എത്തിക്കുക എന്നതായിരുന്നു ആദ്യത്തെ കടമ്പ. വിഷയം WMF ഗ്ലോബൽ ഹെൽപ് ഡെസ്കിന്റ ശ്രദ്ധയിൽ പെടുത്തി. ഗ്രൂപ്പിലുണ്ടായിരുന്ന ടുണീഷ്യ കോർഡിനേറ്റർ സുനിൽ നായർ അദ്ദേഹത്തിന്റെ ബന്ധുവായ തജിക്കിസ്ഥാനിലുള്ള മറ്റൊരു വിദ്യാർത്ഥിയെ കണ്ടെത്തി ആ വിദ്യാർത്ഥി വഴി ശീതളിനു ഭക്ഷണവും അത്യാവശ്യം വേണ്ട പണവും എത്തിച്ചു.
ഹെല്പ് ഡെസ്കിലുള്ള സുമനസ്സുകൾ കുട്ടിക്ക് തുടർപഠനത്തിന് വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ കുടുംബത്തിനും അതുപോലെ ശീതളിനും നാട്ടിലേക്ക് തിരിച്ചു വന്നാൽ മതിയെന്നറിയിച്ചതിനെ തുടർന്ന് ലോക കേരള സഭ അംഗം കൂടിയായ ഹരീഷ് നായർ നോർക്കയെയും,ലോക കേരള സഭ സെക്രട്ടറിയേറ്റിനെയും ബന്ധപ്പെട്ടു വിവരങ്ങൾ ധരിപ്പിച്ചു. തജിക്കിസ്ഥാനിലെ ഇന്ത്യൻ എംബസ്സിയുടെ ഇടപെടലിനായി കേരള ഗവണ്മെന്റ് നോർക്കയിൽ നിന്നും ശീതളിനെ ഇന്ത്യയിലേക്കെത്തിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ഓഫീഷ്യൽ ലെറ്റർ അയക്കുകയും ചെയ്തു. ഇന്ത്യൻ എംബസ്സിയുടെ സമയോചിതമായ ഇടപെടലുകൾ കൊണ്ട് ശീതളിന്റെ യാത്രവിലക്ക് റദാക്കുകയും വിസ പുതുക്കി ലഭിക്കുകയും ചെയ്തു. പിന്നീട് കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് എംബസി തന്നെ എടുത്തു കൊടുക്കുകയും ചെയ്തു. ഒക്ടോബർ 14 ന് ശീതൾ നാട്ടിലെത്തി. ഇന്നിപ്പോൾ ശീതൾ സ്വന്തം നാടായ പാലായിയിൽ കുടുംബതോടൊപ്പമുണ്ട്.
ശീതൾ ജോർജ് ഏറ്റവും അവസാനത്തെ ഉദാഹരണം മാത്രമാണ്. ശീതളിനെ പോലെ ഇങ്ങനെ നിരവധി പേരെ വേൾഡ് മലയാളി ഫെഡറേഷന് സഹായിക്കാൻ സാധിച്ചുട്ടുണ്ട് . സ്പോൺസർമാരുടെ നിരുത്തരവാദപരമായ സമീപനം കൊണ്ട് പഠനം മുടങ്ങുന്ന ഉദാഹരണങ്ങൾ വർധിച്ചു വരികയാണ്. ഈ വിഷയങ്ങളിൽ ഇന്ത്യൻ എംബസ്സികളും നോർക്കയും കേരളം സർക്കാരും പുലർത്തുന്ന ജാഗ്രതയും കരുതലും അഭിനന്ദനമർഹിക്കുന്നതാണ്. ഈ ഉദ്യമത്തിന് നേതൃത്വം നൽകിയ WMF ഗ്ലോബൽ ബോർഡ് ഓഫ് ഡയറക്ടർ ഹരീഷ് നായർക്കും,
വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ഹെൽപ് ഡെസ്ക് അംഗങ്ങൾക്കും, അഭിനന്ദനങ്ങൾ. ശീതൾ ജോർജിന്റെ മടങ്ങിവരവിന് വേണ്ടി പരിശ്രമിച്ച കേരള സർക്കാരിനും നോർക്കയ്ക്കും, ലോക കേരള സഭ സെക്രട്ടറിയേറ്റിനും, സർവോപരി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിനും തജിസ്കിസ്ഥാനിലെ ഇന്ത്യൻ എംബസിക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.
വേൾഡ് മലയാളി ഫെഡറേഷന് വേണ്ടി,
നോവിൻ വാസുദേവ്
ഗ്ലോബൽ പി ആർ ഫോറം കോർഡിനേറ്റർ

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+