HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

WMF ബിസിനസ് ക്ലബ് പ്രഖ്യാപനവും ലോഗോ പ്രകാശനവും വിയന്നയിലെ WMF ഹെഡ് ക്വാർട്ടേഴ്‌സിൽ നടന്നു.


WMF ബിസിനസ് ക്ലബ്ബിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് കേരളത്തിലെ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശനാണ്. ബിസിനെസ്സ് ക്ലബ്ബ് എന്നത് പ്രതീക്ഷ നൽകുന്ന ഒരു മികച്ച ആശയമാണെന്നു  ശ്രീ വി ഡി സതീശൻ പറഞ്ഞു. 

അയർലണ്ട് നാഷണൽ വൈസ് പ്രസിഡന്റ്‌ സ്മിതയുടെ പ്രാർത്ഥനയോടെ  ആരംഭിച്ച ചടങ്ങിൽ  ഗ്ലോബൽ പ്രസിഡന്റ് ശ്രീ. പൗലോസ് തെപ്പാല അധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗം ഹരീഷ് നായർ സ്വാഗതം പറഞ്ഞു. ഡയറക്ടർ ബോർഡ് അംഗം റെജിൻ ചാലപ്പുറം WMF ബിസിനസ് ക്ലബ്ബിന്റെ  ഉദ്ദേശലക്ഷ്യങ്ങളെ പറ്റിയുള്ള വിശദമായ അവതരണം  നടത്തി.  

ശ്രീ. വി.ഡി. സതീശൻ WMF ബിസിനസ് ക്ലബ് ലോഗോ പ്രകാശനം ചെയ്തു. WMF സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ WMF ബിസിനസ് ക്ലബ്ബിന്റെ രൂപീകരണത്തിൽ അദ്ദേഹത്തിനുള്ള സന്തോഷം പങ്കു വെക്കുകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഗ്ലോബൽ കോർഡിനേറ്റർ ഡോ ആനി ലിബു ആശംസാ പ്രസംഗം നടത്തി. WMF ഓസ്ട്രിയയിലെ തോമസ് പടിഞ്ഞാറേക്കരയിൽ നന്ദി പറഞ്ഞു. ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ഗ്ലോബൽ ചെയർമാൻ ഡോ ജെ രത്‌നകുമാർ ബിസിനെസ്സ് ക്ലബ്ബിന് എല്ലാവിധ ആശംസകളും നേർന്നു. യൂറോപ്പ് റീജിയൻ കോർഡിനേറ്റർ ദീപക് ജോർജ് (സ്വീഡൻ), ഷെറിൻ (ഓസ്ട്രിയ) എന്നിവർ  ചടങ്ങിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി.  ബിസിനെസ്സ് ക്ലബ്ബ് രൂപീകരണത്തിന് ബാംഗ്ലൂരിൽ നിന്നുള്ള സഹായങ്ങൾക്ക് സാജൻ ജോർജ്, ജോസ് മലയിൽ, ജ്യോതിഷ് മാത്യു എന്നിവർക്ക് റെജിൻ ചാലപ്പുറം നന്ദി പറഞ്ഞു. 

റിപ്പോർട്ട് 
ഗ്ലോബൽ പി ആർ ഫോറം 
വേൾഡ് മലയാളി ഫെഡറേഷൻ

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+