HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

അഴകിൻ സ്പർശം എന്ന പരിപാടിക്ക് എറണാകുളം ജില്ലയിൽ കാക്കനാട് കരുണാലയത്തിൽ തുടക്കം കുറിക്കുകയാണ്

പ്രിയരേ,
ഇന്ത്യൻ നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടപ്പിലാക്കുന്ന അഴകിൻ സ്പർശം എന്ന പരിപാടിക്ക് നാളെ 24/10/2025 വെള്ളിയാഴ്ച എറണാകുളം ജില്ലയിൽ കാക്കനാട് കരുണാലയത്തിൽ തുടക്കം കുറിക്കുകയാണ്.
കേരളത്തിൽ ഉടനീളമുള്ള വൃദ്ധസദനങ്ങൾ, ആലംബ ഹീനരെ സംരക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികളുടെ മുടി വെട്ടിയൊതുക്കിയും, കൈകാലുകൾ, നഖങ്ങൾ എന്നിവയുടെ സംരക്ഷണത്തിനു വേണ്ട കാര്യങ്ങൾ ചെയ്തു കൊണ്ടും പ്രാഥമിക ഘട്ടത്തിനാണ് തുടക്കം കുറിക്കുന്നത്. ഇന്ത്യൻ നാഷണൽ കൗൺസിൽ വൈസ് പ്രസിഡന്റ്‌ റിനി സുരാജ് ന്റെ ഉടമസ്ഥതയിലുള്ള La Roushe Saloon And Institute ആണ് ഈ പ്രോജെക്ടിനു ഇന്ത്യൻ നാഷണൽ കൗൺസിലിനോട് സഹകരിക്കുന്നത്. ഈ പരിപാടിയുടെ സംഘാടക റിനി സൂരജ് കേരള സ്റ്റേറ്റ് കൗൺസിൽ അംഗമാണ് എന്നത് നമുക്ക് ഏറെ അഭിമാനം പകരുന്ന വസ്തുതയാണ്‌. ഈ പരിപാടിയിൽ സാന്നിധ്യവും സഹകരണവുമായി കൂടെയുണ്ടാകുവാൻ നിങ്ങൾ ഓരോരുത്തരെയും സാദരം ക്ഷണിക്കുന്നു.

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+