HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

വാണിജ്യ തലസ്ഥാനമായ കൊത്തനു വിലെ ഹാപ്പി യൂണിവേഴ്സ് ഹാളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

വേൾഡ് മലയാളി ഫെഡറേഷൻ (WMF)  ബെനിൻ നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ 14-ാം തീയതി ബെനിൻ റിപ്പബ്ലിക്കിന്റെ വാണിജ്യ തലസ്ഥാനമായ കൊത്തനു വിലെ ഹാപ്പി യൂണിവേഴ്സ് ഹാളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.  
നാഷണൽ കോഓർഡിനേറ്റർ ശ്രീ ഡെന്നിസ് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ കൊത്തൊനു നഗരസഭ മേയർ HE Mr. ലുക്ക്‌ സെ തോൻജി അട്രോക്പോയും ഇന്ത്യയുടെ ഹോണററി കോൺസുൽ ജനറൽ ശ്രീ.ഗോബിന്ദ് മംഗളാ നിയും മുഖ്യാതിഥികളായി പങ്കെടുത്തു. WMF ഗ്ലോബൽ ബോർഡ്‌ ഓഫ് ഡയറക്ടറും ലോക കേരളസഭാംഗവും ആയ  ശ്രീ. ഹരീഷ് നായർ മുഖ്യ പ്രഭാഷണം നടത്തി.
ഓണത്തിന്റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന തിരുവാതിര, പരമ്പരാഗത കലാപരിപാടികൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ ഗെയിംഷോകൾ, ഒടുവിൽ എല്ലാവരും ഒരുമിച്ച് ആസ്വദിച്ച വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ.
ആഫ്രിക്കക്കാർ അവതരിപ്പിച്ച തനതു കലാപ്രകടനങ്ങൾ പരിപാടിക്ക്  പുതുമ നൽകി. കേരള സർക്കാർ മലയാളം മിഷൻ കണിക്കൊന്ന സൂര്യകാന്തി പരീക്ഷകൾ പാസായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് ചടങ്ങിൽ വിതരണം ചെയ്തു.
WMF ആഫ്രിക്ക റീജിയൻ ജോയിന്റ് സെക്രട്ടറി ശ്രീ. ഗ്രീനിഷ് ആശംസകൾ നേർന്നു. ബെനിൻ നാഷണൽ പ്രസിഡന്റ് ശ്രീ. അരുൺ കുറുപ്പ്, സെക്രട്ടറി ശ്രീമതി സൗമ്യ ഗ്രീനിഷ്, ജോയിന്റ് സെക്രട്ടറി ശ്രീ. ഹാരി ബോസ്, മീഡിയ കോഡിനേറ്റർ ശ്രീ ജിതിൻ, വിമൻസ് കോഡിനേറ്റർ ശ്രീമതി. സോണിയ ജിജി, മലയാളം ടീച്ചർമാരായ ശ്രീമതി അനുപമ,ശ്രീമതി അഞ്ചു ,  ഓണം പ്രോഗ്രാം വോളണ്ടിയർമാരായ ശ്രീ. ജിജി,ശ്രീ. ഷൈജു, ശ്രീ. അഭയ്  ശ്രീമതി തുഷാര എന്നിവരുടെ പ്രവർത്തനങ്ങൾ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് പിന്തുണയേകി. വിവിധ സ്പോൺസർമാരുടെ പിന്തുണയും സഹകരണവും ചടങ്ങിന്റെ വിജയത്തിന് സഹായകമായി. 

 

 

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+