HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

പരിചയപ്പെടാം BoD യെ

പരിചയപ്പെടാം BoD യെ.

വേൾഡ് മലയാളി ഫെഡറേഷൻ ദർശനങ്ങൾക്കും ലക്ഷ്യങ്ങൾക്കും പോറലേൽക്കാതെ കാത്തുസൂക്ഷിക്കുന്ന ഒരു 'സുരക്ഷാ കവചമായി' പ്രവർത്തിക്കുന്ന ഘടകമാണ് ബോർഡ് ഓഫ് ഡയറക്ടർസ്. കേവലം ഒരു നിർദേശക സമിതിയെന്നതിലുപരി, ഗ്ലോബൽ ക്യാബിനറ്റിന്റെ നിർണ്ണായക തീരുമാനങ്ങളെ നിരീക്ഷിക്കാനും, സംഘടനയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നീക്കങ്ങളുണ്ടായാൽ ഇടപെട്ട് തിരുത്താനുമുള്ള അനിഷേധ്യമായ അധികാരം ഭരണഘടന ഈ സമിതിക്ക് നൽകുന്നുണ്ട്.

സ്ഥാപക ചെയർമാനും ഗ്ലോബൽ ചെയർമാനും ഉൾപ്പെടെയുള്ള ഈ ഏഴ് അംഗ സമിതി, സംഘടനയുടെ അടിത്തറയായ സുതാര്യതയും ഐക്യവും ഉറപ്പുവരുത്തുന്നു. പ്രധാനമായും ഒരു തവണയെങ്കിലും ഉന്നത സമിതിയായ ഗ്ലോബൽ ക്യാബിനറ്റ് കോർ അംഗമായി  പ്രവർത്തിച്ചവരാണ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് തെരഞ്ഞെടുക്കപ്പെടുക. സംഘടനയ്ക്കുള്ളിൽ ഭരണഘടനാപരമായ പ്രതിസന്ധികളോ തർക്കങ്ങളോ ഉടലെടുക്കുമ്പോൾ ഒരു 'സ്റ്റെബിലൈസിംഗ് ബോഡി'യായി പ്രവർത്തിച്ചുകൊണ്ട് WMF എന്ന മഹാപ്രസ്ഥാനത്തിന്റെ നട്ടെല്ലായി മാറുന്നത് ഈ സപ്തനേതാക്കളാണ്. ചുരുക്കത്തിൽ, ലോകമലയാളികളുടെ ഈ കൂട്ടായ്മയെ തളരാതെയും പതറാതെയും നയിക്കുന്ന GUARDIANS ആണ് വേൾഡ് മലയാളി ഫെഡറേഷന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ്.

അദ്യുതീയരുടെ ബിഒഡി !

അതിരുകളില്ലാത്ത ലോകത്ത് മലയാളിയുടെ പെരുമ വിളിച്ചോതുന്ന വേൾഡ് മലയാളി ഫെഡറേഷൻ എന്ന മഹാപ്രസ്ഥാനത്തിന്റെ നട്ടെല്ലാണ് അതിലെ ഏഴ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ ഏഴ് വ്യക്തിത്വങ്ങളാണ് ഡബ്ല്യു.എം.എഫ് (WMF) എന്ന പ്രസ്ഥാനത്തിന് ദിശാബോധം നൽകുന്നത്. 

അപ്രതിരോധ്യമായ നേതൃത്വം
നിശബ്ദമെങ്കിലും അചഞ്ചലം. 
ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ സപ്താനേതാക്കളിവരാണ്. 

 

1 . ഡോ. പ്രിൻസ് പള്ളിക്കുന്നേൽ

 

വേൾഡ് മലയാളി ഫെഡറേഷൻ എന്ന ഈ മഹാപ്രസ്ഥാനത്തിന്റെ ഹൃദയമിടിപ്പും ആധാരശിലയും അതിന്റെ ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ ആണ്. 167 രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ സംഘടനയുടെ ദർശനവും ചാലകശക്തിയും അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ്. 2016-ൽ വിയന്ന ആസ്ഥാനമായി വേൾഡ് മലയാളി ഫെഡറേഷൻ സ്ഥാപിച്ചു. ഇന്ന് 160-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി ശൃംഖലയായി ഇതിനെ വളർത്തിയെടുത്തത് അദ്ദേഹത്തിന്റെ നേതൃത്വമാണ്. 1999-ൽ ഓസ്ട്രിയയിലെ ആദ്യത്തെ എക്സോട്ടിക് സൂപ്പർമാർക്കറ്റായ 'PROSI' സ്ഥാപിച്ചു. ഇന്ന് 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള 15,000-ൽ പരം ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന ഒരു ആഗോള വാണിജ്യ കേന്ദ്രമായി ഇത് മാറി. 2000-ൽ 'പ്രോസി എക്സോട്ടിക് ഫെസ്റ്റിവൽ' ആരംഭിച്ചു. വിയന്നയിലെ ഏറ്റവും വലിയ മൾട്ടി കൾച്ചറൽ ഇവന്റുകളിൽ ഒന്നായി ഇത് ഇന്ന് അറിയപ്പെടുന്നു. 2011-ൽ 'PROSI ഗ്ലോബൽ ചാരിറ്റി ഫൗണ്ടേഷൻ' സ്ഥാപിച്ചു. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നേരിട്ടെത്തി ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കുന്നതിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഓസ്ട്രിയയിലെ പ്രശസ്തമായ ബിസിനസ്സ് അവാർഡ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വിയന്നയിൽ WMF സ്ഥാപിക്കുക മാത്രമല്ല,  85-ലധികം രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹത്തിന്റെ യാത്രകളിലെ അൻപതോളം  രാജ്യങ്ങൾ സന്ദർശിച്ചതും  WMF  ന്റെ യൂണിറ്റുകൾ രൂപീകരിക്കുന്നതിന് വേണ്ടിയായിരുന്നു.  ഈ  അനുഭവസമ്പത്താണ് 167 രാജ്യങ്ങളിലെ മലയാളികളെ ഒരൊറ്റ വികാരമായി കോർത്തിണക്കാൻ സംഘടനയെ പ്രാപ്തമാക്കുന്നത്.


2. ഡോ. ജെ. രത്നകുമാർ

 

സംഘടനയുടെ ഹൃദയഭാഗം. കർമ്മോത്സുകതയുടെ പര്യായം, സംഘടനയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്ന അമരക്കാരൻ.
ഒമാനിലെ പ്രവാസി മലയാളി സമൂഹത്തിനിടയിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് ഡോ. ജെ. രത്നകുമാർ. ഇൻഷുറൻസ് രംഗത്ത് 40 വർഷത്തെ പ്രവർത്തന പരിചയമുള്ള ശ്രീ രത്‌നകുമാർ ഇന്ത്യയിലെ ഏറ്റവും വലിയ ജനറൽ ഇൻഷുറൻസ് കമ്പനിയായ ന്യൂ ഇന്ത്യ അഷ്ഷുറൻസ് കമ്പനിയുടെ ഒമാനിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു. ഐആർഡിഎ (IRDA) ലൈസൻസുള്ള ഇന്ത്യയിലെ 'പ്രിവിറ്റി ഇൻഷുറൻസ് ബ്രോക്കേഴ്സ്' (Privity Insurance Brokers) എന്ന സ്ഥാപനത്തിന്റെ ചെയർമാനാണ്. നിലവിൽ ഒമാനിലെ 'ഐഎസ്ഇ' (ISE) എന്ന ഇൻഷുറൻസ് റിസ്ക് കൺസൾട്ടൻസി ആൻഡ് ബ്രോക്കിംഗ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്നു. ഭാവലയ ആർട്ട് ആൻഡ് കൾച്ചർ ഫൗണ്ടേഷൻ' (Bhavalaya Art and Culture Foundation) സ്ഥാപകനും ചെയർമാനുമാണ്. ലണ്ടൻ മലയാള സാഹിത്യവേദിയുടെ ഈ വർഷത്തെ പുരസ്‌കാരത്തിന് അർഹനായി. 2025 ഒമാൻ ലീഡർഷിപ്പ് അവാർഡ്‌സിൽ 'Exemplary Leader of the Year' ആയി തിരഞ്ഞെടുക്കപ്പെട്ടു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ചെയർമാൻ, ഇന്ത്യൻ സയൻസ് ഫോറം ചെയർമാൻ, ലോക കേരള സഭ അംഗം എന്നിങ്ങനെ നിരവധി പദവികൾ ഡോ ജെ രത്‌നകുമാർ അലങ്കരിക്കുന്നു.  വേൾഡ് മലയാളി ഫെഡറേഷനിൽ ഗ്ലോബൽ സെക്രട്ടറി ഇൻ ചാർജ്,  ഗ്ലോബൽ കോർഡിനേറ്റർ, ഗ്ലോബൽ പ്രസിഡന്റ്, ഗ്ലോബൽ ചെയർമാൻ  എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ ഗ്ലോബൽ ചെയർമാനും ഡോ ജെ രത്നകുമാറാണ്.

 

3. ശ്രീ. പൗലോസ് തേപ്പാല

 

പരിചയസമ്പന്നതയുടെ കരുത്തുമായി സംഘടനയ്ക്ക് എന്നും വഴികാട്ടിയായി നിൽക്കുന്ന വ്യക്തിത്വം. നൈപുണ്യ പരിശീലനത്തിലെ വ്യക്തിപരമായ പരിചയസമ്പത്ത് സംഘടനയുടെ ദിശാബോധത്തിനും അച്ചടക്കത്തിനും മുതൽക്കൂട്ടാണ്. സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലെ എഞ്ചിനീയറിംഗ്, ഓപ്പറേഷൻ മാനേജ്മെന്റ് മേഖലകളിൽ 37 വർഷത്തെ പ്രവൃത്തിപരിചയമുള്ള വിദഗ്ധനാണ്. സൗദി അരാംകോ അംഗീകൃത ക്വാളിറ്റി മാനേജരായും പ്രോജക്ട് എഞ്ചിനീയറായും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ  ഇറാം ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. വേൾഡ് മലയാളി ഫെഡറെഷൻ ഗ്ലോബൽ കോർഡിനേറ്റർ , ഗ്ലോബൽ പ്രസിഡണ്ട് എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 


4. ശ്രീ. ഹരീഷ് ജെ. നായർ

 

"ആഫ്രിക്കയുടെ ഊർജ്ജം" ബെനിൻ (Benin) എന്ന ആഫ്രിക്കൻ രാജ്യത്തെ ബിസിനസ്സ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഹരീഷ്, ആഫ്രിക്കൻ വൻകരയിലെ മലയാളികളെ ഒന്നിപ്പിക്കുന്നതിൽ സിംഹഭാഗം പങ്കുവഹിച്ചു. 
ബെനിനിലെ ഡാഗ്- ബജാജിന്റെ കൺട്രി ഹെഡായ ഇദ്ദേഹം 26 വർഷത്തെ വിവിധ രാജ്യങ്ങളിൽ പ്രൊഫഷണൽ അനുഭവസമ്പത്തുള്ള വ്യക്തിയാണ്. ഇപ്പോൾ കേരള സർക്കാർ മലയാളം മിഷന്റെ ആഫ്രിക്കൻ റീജിയൻ കോർഡിനേറ്ററും, ലോക കേരള സഭ അംഗവുമാണ്.
2023-24 WMF ഗ്ലോബൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന  ഇദ്ദേഹത്തിന് കേരള സർക്കാർ 'ഭാഷാ മയൂരം' അവാർഡ് ലഭിച്ചിട്ടുണ്ട്.


5. ശ്രീ. ടോം ജേക്കബ്

 

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് അംഗവും അറിയപ്പെടുന്ന രാഷ്ട്രീയ-സാമൂഹിക നേതാവുമാണ്. എട്ടുതറയിൽ ഗ്രൂപ്പിന്റെ മുൻ സിഇഒ ആയ ഇദ്ദേഹം കേന്ദ്ര സർക്കാരിന്റെ സോണൽ റെയിൽവേ ഉപദേശകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. വേൾഡ് മലയാളി ഫെഡറെഷൻ ഗ്ലോബൽ ട്രെഷറർ ആയിരുന്നു.

 

6. ശ്രീ. നിസാർ എടത്തുമീത്തൽ

 

2006 മുതൽ ഹെയ്തിയിൽ ജനറൽ മാനേജരായി ജോലി ചെയ്യുന്ന ഇദ്ദേഹം അവിടെയുള്ള ഇന്ത്യൻ അസോസിയേഷൻ ട്രഷറർ കൂടിയാണ്. ലോക കേരള സഭ (LKS) അംഗവും വേൾഡ് മലയാളി ഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗവുമാണ്. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ട്രഷറർ ആയിരുന്നു. 

 

7. ശ്രീ. ഷിഹാബ് കൊട്ടുകാട്

 

"മരുഭൂമിയിലെ സാന്ത്വനം" സൗദി അറേബ്യയിലെ സാമൂഹിക-ജീവകാരുണ്യ രംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വമാണ് ശിഹാബ് കൊട്ടുകാട്. ആയിരക്കണക്കിന് മലയാളികൾക്ക് ജയിൽ മോചനത്തിനും നിയമസഹായത്തിനും തണലായ അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾ പരിഗണിച്ച് ഇദ്ദേഹത്തിന് ഭാരത സർക്കാരിന്റെ 'പ്രവാസി ഭാരതീയ സമ്മാൻ' പുരസ്കാരം ലഭിച്ചിട്ടുണ്ട്.

അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും ജീവിതം കരുപ്പിടിപ്പിച്ച ഈ ഏഴ് പേരും തങ്ങളുടെ ഓരോ ശ്വാസത്തിലും WMF-നെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. ഇവർ ഒന്നിച്ചു നിൽക്കുമ്പോൾ ലോകമലയാളികൾക്ക് അതൊരു വലിയ സുരക്ഷാ കവചമായി മാറുന്നു.


നോവിൻ വാസുദേവ്
ഗ്ലോബൽ പി ആർ ഓ 
വേൾഡ് മലയാളി ഫെഡറേഷൻ

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+