വെസ്റ്റാഫ്രിക്കയിലെ ബെനിൻ റിപ്പബ്ലക്കിലെ ടോറി വില്ലേജിനു വേൾഡ് മലയാളീ ഫെഡറേഷൻ ബെനിൻ നാഷണൽ കൗൺസിലിന്റെ കേരള പിറവി സമ്മാനം.
വെസ്റ്റാഫ്രിക്കയിലെ ബെനിൻ റിപ്പബ്ലക്കിലെ ടോറി വില്ലേജിനു വേൾഡ് മലയാളീ ഫെഡറേഷൻ ബെനിൻ നാഷണൽ കൗൺസിലിന്റെ കേരള പിറവി സമ്മാനം.
എല്ലാവർക്കും നമസ്കാരം
കേരളപ്പിറവിയോട് അനുബന്ധിച്ച് WMF ബെനിൻ നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബെനിനിലെ ഉൾനാടൻ ഗ്രാമമായ തോറിയിൽ ഒരു കുഴൽക്കിണർ കുഴിക്കുക എന്ന പദ്ധതിക്ക് ലക്ഷ്യം കാണാനായി. ജലം പ്രകൃതിയുടെ ദാനം ആണല്ലോ. ജലം ഇല്ലെങ്കിൽ ഭൂമിയും ഇല്ല മനുഷ്യനും ഇല്ല. കുടിവെള്ളം ഓരോ മനുഷ്യന്റെയും അവകാശമാണ്. എന്നാൽ ഇതിനായി ബുദ്ധിമുട്ടുന്ന ഒരു ജനത ഉണ്ട് എന്നത് നമുക്കേവർക്കും അസാധാരണമായി തോന്നാം. തോറി വില്ലേജ് അങ്ങനെ ഒരു ഗ്രാമമാണ്.ഈ ഗ്രാമവാസികൾ ചേറിന്റെ രുചിയുള്ള വെള്ളം മാത്രം ഉപയോഗിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു . അതിന് പരിഹാരം ഒരു കുഴൽക്കിണർ കുഴിക്കുക എന്നത് മാത്രമായിരുന്നു . എന്നാൽ അന്നന്നത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്ന ഇവർക്ക് ഒരു കുഴൽ കിണർ എന്നത് സ്വപ്നം മാത്രമായിരുന്നു. ഒരിക്കലും നടക്കില്ല എന്ന് അവർ വിചാരിച്ച ആ സ്വപ്നം വേൾഡ് മലയാളി ഫെഡറേഷൻ ബെനിൻ നാഷണൽ കൗൺസിലിന്റെ പരിശ്രമ ഫലമായി സാധിച്ചു കൊടുക്കാനായി.കൂടാതെ ബെനിൻ നാഷണൽ കൗൺസിൽ സ്വരൂപിച്ച കുറച്ച് ഭക്ഷണ സാധനങ്ങളും അവശ്യ വസ്തുക്കളും തോറിയിലെ ജനങ്ങൾക്ക് കൈമാറി.
വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ സെക്രട്ടറി ശ്രീ ഹരീഷ് നായർ മുഖ്യാഥിതി ആയ ചടങ്ങിൽ ബെനിൻ നാഷണൽ കൗൺസിൽ കോഡിനേറ്റർ ശ്രീ ഗ്രീനിഷ് മാത്യു വെട്ടിപ്ലാക്കൽ, പ്രസിഡന്റ് ശ്രീ ഡെന്നിസ് ബാബു, സെക്രട്ടറി ശ്രീ അരുൺ കുറുപ്പ്, ട്രഷറർ ശ്രീ നിധിൻ രാമന്തളി, വിമൻസ് കോഡിനേറ്റർ ശ്രീമതി സൗമ്യ ഗ്രീനിഷ്, യൂത്ത് കോഡിനേറ്റർ ശ്രീ ഹാരി, മീഡിയ കോഡിനേറ്റർ ശ്രീ ജിതിൻ, മലയാളം മിഷൻ ടീച്ചർമാരായ ശ്രീമതി അനുപമ ഹരീഷ്, ശ്രീമതി അഞ്ജു ഡെന്നിസ്, മലയാളം മിഷൻ കുട്ടികൾ, വേൾഡ് മലയാളി ഫെഡറേഷൻ ബെനിൻ കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് കുഴൽ കിണർ തോറി വില്ലേജിനു സമർപ്പിച്ചു.
ശുദ്ധജലം നമ്മുടെ ജീവിതത്തിന് എത്രത്തോളം ആവശ്യകരമാണെന്ന് നമ്മുടെ വരുന്ന തലമുറയെ ബോധവൽക്കരിക്കാൻ ഉതകുന്നതായിരുന്നു ഈ കേരളപ്പിറവി ദിനം.
തോറിയിലെ ജനങ്ങൾ അവരുടെ പ്രാർത്ഥനയോടൊപ്പം ലഘു ഭക്ഷണവും കരുതിയിരുന്നു. ഓരോ തുള്ളി ജലവും അമൂല്യമാണ് അത് സംരക്ഷിക്കണം പാഴാക്കരുത് നാളെക്കായി കരുതി ഉപയോഗിക്കണം..
തയ്യാറാക്കിയത്:ജിതിൻ ( മീഡിയ കോഡിനേറ്റർ)
Become a WMF Member and be part of world's largest malayalee network. Feel proud to get membership
We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!