അഞ്ചാമത് ലോക കേരള സഭയിൽ വേൾഡ് മലയാളി ഫെഡറേഷനിൽ നിന്നും വലിയൊരു പങ്കാളിത്തമാണ് ഉണ്ടായത് എന്നത് സന്തോഷകരമായ കാര്യമാണ്.
അഞ്ചാമത് ലോക കേരള സഭയിൽ വേൾഡ് മലയാളി ഫെഡറേഷനിൽ നിന്നും വലിയൊരു പങ്കാളിത്തമാണ് ഉണ്ടായത് എന്നത് സന്തോഷകരമായ കാര്യമാണ്. "പ്രവാസി മലയാളികളുടെ പാർലമെന്റ്" എന്ന് വിശേഷിപ്പിക്കപ്പെട്ട ലോക കേരള സഭ നിർണ്ണായകമായ സ്വാധീനമാണ് പ്രവാസി മേഖലയിൽ ചെലുത്തുന്നത്. ലോകമെമ്പാടുള്ള പ്രവാസികളുടെ നിരവധി വിഷയങ്ങൾ ലോക കേരള സഭയിലൂടെ സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിലെത്തുന്നു എന്നത് ലോക കേരള സഭയുടെ പ്രസക്തി വർധിപ്പിക്കുന്നു.
ഓസ്ട്രിയ തലസ്ഥാനമായ വിയന്നയിൽ 2016 ൽ ഡോ പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ ആരംഭിച്ച് 167 രാജ്യങ്ങളിൽ സാന്നിധ്യമറിയിച്ച വേൾഡ് മലയാളി ഫെഡറേഷനിലെ 31 അംഗങ്ങളാണ് ഇത്തവണ ലോക കേരള സഭയിൽ അംഗങ്ങളായും ഒഫീഷ്യൽസ് ആയും പങ്കെടുത്തത്. ഇതിൽ ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, അമേരിക്ക റീജിയനുകളിൽ നിന്നാണ് പ്രധാനമായും പ്രതിനിധകൾ എത്തിയതും.
വെറുമൊരു പങ്കാളിത്തമെന്നതിലുപരി പ്രവാസി ക്ഷേമമെന്ന ലക്ഷ്യത്തിലൂന്നി പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കാനും ക്രിയാത്മകവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ നൽകാനും വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധികൾക്ക് സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.
"വിജ്ഞാന കേരളം" പുതിയ രൂപത്തിൽ തൊഴിൽ ദാതാവ് ആയി വരുമ്പോൾ വിജ്ഞാന കേരളവും നമ്മുടെ എഡ്യൂക്കേഷൻ & കരിയർ ഫോറവുമായി ബന്ധപ്പെടുത്തി പുതിയ സംരംഭങ്ങളുടെ സാദ്ധ്യതകൾ വേൾഡ് മലയാളി ഫെഡറേഷൻ ബോർഡ് ഓഫ് ഡയറക്ടർസ് അംഗമായ ശ്രീ ഹരീഷ് ജെ നായർ ലോക കേരള സഭയുടെ ശ്രദ്ധയിൽ പെടുത്തി. ഡോ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ തൊഴിലധിഷ്ഠിത നൈപുണ്യവികസനം ലക്ഷ്യമാക്കുന്ന വിജ്ഞാന കേരളത്തിന്റെ പുതിയ സാദ്ധ്യതകൾ പ്രവാസി മലയാളികൾക്കും വിദേശത്തു ജോലി ആഗ്രഹിക്കുന്നവർക്കും സഹായകരമാകുന്ന വിധത്തിൽ വേൾഡ് മലയാളി ഫെഡറേഷന് വലിയ പങ്കു വഹിക്കാൻ സാധിക്കുമെന്ന് ഹരീഷ് നായർ പറഞ്ഞു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി കേരള സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ധനസഹായത്തിനും ആഫ്രിക്കയിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിവാനും സഭയുടെ ഭാഗമായുള്ള വിവിധയോഗങ്ങളിൽ WMF പ്രതിനിധികൾ ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളും കേരളവുമായുള്ള കലാസാംസ്‌കാരിക വിനിമയത്തിനും മെഡിക്കൽ ടൂറിസത്തിനും വേണ്ടവിധത്തിലുള്ള പ്രാധാന്യം നൽകണമെന്നും മലയാളം മിഷന് സ്ഥിരമായ ഒരു ആസ്ഥാനം വേണമെന്നും പത്തുവർഷമായി മലയാളം മിഷനിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം നൽകണമെന്നും WMF പ്രതിനിധികൾ ലോക കേരള സഭയിൽ ആവശ്യപ്പെട്ടു.
അഞ്ചാമത് ലോക കേരള സഭയിൽ പങ്കെടുത്ത എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ
നോവിൻ വാസുദേവ്
ഗ്ലോബൽ പി ആർ ഓ
വേൾഡ് മലയാളി ഫെഡറേഷൻ
Become a WMF Member and be part of world's largest malayalee network. Feel proud to get membership
We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!