Honarable Speaker of Kerala Legislative Assemly Mr. A N Shamseer declared WMF Global Convention Bussiness Team at Ghana
WMF ഘാന യൂണിറ്റ് 2023 ഒക്ടോബർ രണ്ടാം തീയതി ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ എ . എൻ ഷംസീറിന് ആക്ക്രയിലെ നമസ്‌തെ ആഫ്രിക്ക ഇന്ത്യൻ റെസ്റ്റോറന്റിൽ സായാഹ്ന വിരുന്നൊരുക്കുകയും ആദരിക്കയും ചെയ്തു.ജോയിന്റ് സെക്രട്ടറി ശ്രീ സജീഷ് കൊടുമുണ്ട സ്വാഗത പ്രസംഗം നടത്തി തുടർന്ന് മരിയ ഡെറിക്കും WMF ഘാന മലയാളം മിഷനിലെ വിദ്യാർത്ഥികളും ചേർന്ന് പ്രാർത്ഥനാ ഗാനം ആലപിച്ചു.
WMF ഘാന നാഷണൽ കോർഡിനേറ്റർ ഡെറിക് വിൽസൺ WMF ഘാനയിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ അധ്യഷ പ്രസംഗത്തിൽ വിവരിക്കുകയും സ്‌പീക്കറെ പ്രസംഗത്തിന് ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം ദീർഘമല്ലാത്തത് എങ്കിലും നമ്മൾ പ്രവാസികളിൽ നിന്നും നമ്മുടെ സംസ്ഥാനം ആഗ്രഹിക്കുന്ന കാര്യങ്ങൾ വിശദമായി പങ്കു വെക്കുകയും സർക്കാർ പ്രവാസികൾക്കായി നടത്തുന്ന സേവനങ്ങൾ വിവരിക്കുകയും ചെയ്തു.മലയാളം മിഷൻ കണിക്കൊന്ന ലാറ്ററൽ പരീക്ഷ പാസ്സായ കുട്ടികൾക്ക് ശ്രീ A.N ഷംസീർ ക്യാഷ് അവാർഡും കൈമാറി.
WMF നാലാമത് ഗ്ലോബൽ കൺവെൻഷൻ ബിസിനസ് ടീമിനെ ബഹുമാനപെട്ട സ്പീക്കർ ഈ വേദിയിൽ അന്നൗൻസ് ചെയ്തു.
ലോക കേരള സഭാ അംഗം ശ്രീ നസീർ ഖാൻ,ഘാന മുൻ മന്ത്രിയും പാർലമെന്റ് മെമ്പറുമായ ശ്രീ ഇമ്മാനുവേൽ ക്വഡ്രോ അഗ്യെകും , WMF ആഫ്രിക്ക ട്രെഷറർ സജിത്ത് മുല്ലപ്പുള്ളി എന്നിവർ സന്നിഹിതരായിരുന്നു . ശ്രീ ജിജോമോന്റെ നന്ദി പ്രസംഗത്തിന് ശേഷം വിരുന്നു സൽക്കാരവും ഓരോരുത്തരെ പരിചയപ്പെടാനും അവരുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും കേൾക്കാൻ ബഹുമാനപെട്ട സ്പീക്കർ സമയം കണ്ടെത്തി.അക്ക്രയിൽ നിന്നും കൊച്ചിയിലേക്ക് എത്യോപ്യൻ ഫ്ലൈറ്റ് സർവീസ് നടത്താൻ WMF നേതൃത്വം എടുത്ത മാസ്സ് പെറ്റിഷനെ സ്‌പീക്കറുടെ ശ്രദ്ധയിൽ പെടുത്തുക ഉണ്ടായി. ഇതിന് കാര്യമായ സഹായം അദ്ദേഹം ഉറപ്പു നൽകി.പങ്കെടുത്ത എല്ലാ മലയാളികൾക്കും WMF ഘാനയുടെ പേരിൽ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു .
സസ്നേഹം,
WMF ഘാന നാഷണൽ കൗൺസിലിനു വേണ്ടി,
Derick Wilson
Become a WMF Member and be part of world's largest malayalee network. Feel proud to get membership
We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!