HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

പെൺകരുത്തിന്റെ ഗ്ലോബൽ കൺവെൻഷൻ

പ്രൗഢിയോടെ നടന്ന ഗ്ലോബൽ കൺവെൻഷൻ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായി. അതിലൊന്ന് നിശ്ചയമായും ഗ്ലോബൽ ക്യാബിനറ്റിന് വനിത നേതൃതം എന്നത് തന്നെയാണ്. ഡോ ആനി ലിബു ആദ്യ വനിത പ്രസിഡന്റ് ആകുമ്പോൾ, ആഗോള പ്രവാസികൾക്കിടയിൽ വേൾഡ് മലയാളി ഫെഡറേഷൻ മുന്നോട്ട് വെക്കുന്നത് ആശാവഹമായ ഒരു സന്ദേശമാണ്. പ്രവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് മുന്നിലേക്ക്, നേതൃത്വത്തിലേക്ക് വരാനുള്ള പ്രേരണയാണ്. ദുബായിയിൽ നടന്ന ഗ്ലോബൽ കൺവെൻഷൻ വ്യത്യസ്തമാക്കിയത് നിറഞ്ഞ സ്ത്രീ സാന്നിധ്യമാണ്. ഇഷ ഖുറേഷിയുടെ ബിസിനസ് സെഷനും, നർത്തകിയും അഭിനേത്രിയുമായ ആശാ ശരത് ഉദ്ഘാടനം ചെയ്ത എംപവർ ഹർ വനിതാ സമ്മിറ്റും, മാതൃവിലാപമായ ആശാ ശരത്തിന്റെ നൃത്തശില്പവും ഗ്ലോബൽ കൺവെൻഷനിലെ ശ്രദ്ധേയമായ സ്ത്രീ സാന്നിധ്യമായിരുന്നു. സ്ത്രീ സുരക്ഷയ്ക്കായി 24 മണിക്കൂർ പ്രവർത്തന സജ്ജമായിട്ടുള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ് മേരി റോസ്ലേറ്റ് നേതൃത്വം നൽകുന്ന “കരുതൽ” പ്രോജക്ട് പ്രഖ്യാപിച്ചതും ദുബായി കൺവെൻഷനിലാണ്
കൺവെൻഷൻ സംഘാടനത്തിലും ഏകോപനത്തിലുമുണ്ടായി സ്ത്രീ സാന്നിധ്യം. കൺവെൻഷൻ ജോയിന്റ് കൺവീനേഴ്സിൽ രണ്ട് പേർ വനിതകളായിരുന്നു. റാണി ലക്ഷ്മിയും സബീന വഹാബും രണ്ടുപേരുടെയും നിസ്തുല സേവനം ഭാവിയിലും സംഘടനയിൽ സൃഷ്ടിക്കപ്പെടാൻ പോകുന്ന ശക്തമായ സ്ത്രീ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നു. നിരവധി സബ്കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും വനിതകളായിരുന്നു. വേദിയിൽ നടന്ന പരിപാടികൾ ചടുലമായി സംഘടിപ്പിച്ചതിൽ റുഷാര റിജാസും നിഷ രതീഷും , സ്മിത വർഗീസും, ശ്രീകലയും വനിത സമ്മിറ്റിന്റെ കൺവീനർ വല്ലിജോസും ഇതിലെ ചില പേരുകൾ മാത്രം.
പെൺകരുത്തിന്റെ വിളംബരമായി ദുബായി കൺവെൻഷൻ അടയാളപ്പെടുത്തുമ്പോൾ വേൾഡ് മലയാളി ഫെഡറേഷന് അഭിമാനിക്കാം, WMF നു തുല്യം WMF മാത്രം…
നോവിൻ വാസുദേവ്
ഗ്ലോബൽ പി ആർ ഒ
 
  

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+