HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

"സഹ"യിലെ ശക്തമായ ശബ്ദമാകും ഡോ. ഫാത്തിമ അസ്‌ല.

ബാങ്കോക്കിൽ വച്ച് നടക്കുന്ന നാലാമത് ഗ്ലോബൽ കൺവെൻഷന്റെ ഭാഗമായി നടക്കുന്ന 'Voice of Women' "സഹ" യെ,  ഡോ. ഫാത്തിമ അസ്‌ല  അഭിസംബോധന ചെയ്യും.

വെല്ലുവിളികളിൽ ജീവിതവിജയത്തിന്റെ രഹസ്യങ്ങൾ ഒളിഞ്ഞു കിടക്കുന്നു എന്നതാണ് ശ്രീ അസ്‌ലയുടെ ജീവിതം പകർന്നു തരുന്ന സന്ദേശം.  ഒരു ഫിസിഷ്യനാകാൻ ശാരീരികമായ വെല്ലുവിളികളെ അതിജീവിച്ച  അസ്‌ലയുടെ ജീവിതം സ്ത്രീകൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ഭിന്നശേഷിക്കാർക്കും പ്രചോദനത്തിന്റെ പ്രകാശഗോപുരമാണ്.

ആരോഗ്യ സംരക്ഷണത്തിലൂടെയും സാമൂഹിക പ്രവർത്തനത്തിലൂടെയും മറ്റുള്ളവരെ ശാക്തീകരിക്കുന്നതിനായി സ്വയം സമർപ്പിച്ചുകൊണ്ട് അസ്‌ലയുടെ ജീവിതം തുടരുകയാണ്. ആ തുടർച്ച  ആരോഗ്യമേഖലയിൽ മാത്രം ഒതുങ്ങി നിന്നില്ല. പ്രതിഭാധനയായ എഴുത്തുകാരിയായും   ലക്ഷക്കണക്കിന് പേരെ പ്രചോദിപ്പിക്കുന്ന സോഷ്യൽ മീഡിയ സാന്നിധ്യമായും അസ്‌ല പല ജീവിതങ്ങളെ സ്പർശിച്ചു. WMF നു ഇത് അഭിമാന നിമിഷമാണ്. മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള WMF ന്റെ പ്രയത്നങ്ങൾക്കൊപ്പം ചേർത്തുവെക്കാൻ  അസ്‌ലയെ  "സഹ"യിലേക്ക്  ക്ഷണിച്ച വിമൻസ് ടീമിന് അഭിനന്ദനങ്ങൾ. ഡോ ഫാത്തിമ അസ്‌ലയെ കേൾക്കാൻ കൺവെൻഷൻ കാത്തിരിക്കുകയാണ്.

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+