HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

എത്യോപ്യൻ എയർലൈൻസ് സർവീസിന് കേരളത്തിലേക്ക് ലാൻഡിങ് പെർമിഷൻ അനുവദിക്കണം

ആഫ്രിക്കയിലെ മലയാളികളുടെ ദീർഘകാല ആവശ്യമായഎത്യോപ്യൻ എയർലൈൻസ് സർവീസിന് കേരളത്തിലേക്ക് ലാൻഡിങ് പെർമിഷൻ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച്
ഗ്ലോബൽ കൺവൻഷനിൽ വച്ച് കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് ഗ്ലോബൽ ഡയറക്‌ടർ ബോർഡ് മെമ്പർ ഹരീഷ് നായർ (Benin), ഗ്ലോബൽ സെക്രട്ടറി ആനന്ദ് ഹരി (Ivory Coast), ആഫ്രിക്ക റീജൻ ഓവർസീയർ ജോൺസൺ തൊമ്മന (Egypt), ആഫ്രിക്ക റീജൻ കോഓർഡിനേറ്റർ ഗിരീഷ് ആർ. ഉണ്ണിത്താൻ (ടോഗോ) എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചു.BOA അംഗംമുരളീധരൻ പാലിയത്ത് (Senegal), ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർനസീർ ഖാൻ (Ghana), റീജൻ സെക്രട്ടറി ജുബിൻ രാജ് (ഈജിപ്‌ത്), റീജൻ ഇവൻ്റ് കോഓർഡിനേറ്റർ അയൂബി, ഐവറി കോസ്‌റ്റ് നാഷനൽ കോഓർഡിനേറ്റർ ഫ്രാങ്ക്ലിൻ, ഈജിപ്‌ത്‌ കോഓർഡിനേറ്റർ രജീഷ്, പ്രസിഡന്റ് ശ്രീ അലി എൻ.കെ., സിയാറാ ലിയോൺ കോഓർഡിനേറ്റർ ബിജുഭാസി, പ്രസിഡന്റ് ജയകുമാർ, ബോട്‌സ്വാന കോഓർഡിനേറ്റർ സൈമൺ കോശി, ഉഗാണ്ട കോഓർഡിനേറ്റർ ജോ വർഗീസ്, ശ്രീമതി സുനിത ആനന്ദ് (Ivory Coast), രേഖ മുരളീധരൻ (Senegal) എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം കൈമാറിയത്.
നിവേദനത്തെക്കുറിച്ച് അദ്ദേഹം കൂടുതൽ ചോദിച്ച് മനസ്സിലാക്കുകയും വേണ്ട നടപടികൾ കൈക്കൊള്ളാമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. ഈ ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി സന്നിഹിതനായിരുന്നു.

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+