HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

Dr. Shashi Tharoor was welcomed by WMF Austria in Vienna.

 

 

WMF Austria യുടെ നേതൃത്വത്തിൽ 
Dr. ശശി തരൂർ MP ക്ക് വിയന്നയിൽ സ്വീകരണവും തുടർന്ന് അദ്ദേഹവുമായുള്ള സംവാദവും സംഘടിപ്പിച്ചു.

 

 

28.01.2022 ശനിയാഴ്ച വൈകുന്നേരം വിയന്നയിലെ Prosi Indian Restaurant ൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിയന്ന മലയാളികൾക്കൊപ്പം ഓസ്ട്രിയയിൽ താമസിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യാക്കാരും, സമൂഹത്തിലെ വിവിധ മേഖലകളിൽനിന്നുള്ള പൗരപ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും വിദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി.

WMF ന്റെ ആദരസൂചകമായി WMF Founder ഉം Global Chairman മായ Dr.പ്രിൻസ് പള്ളിക്കുന്നേൽ അദ്ദേഹത്തെ പൊന്നാട അണിയിക്കുകയും, WMF നാഷണൽ പ്രസിഡൻ്റ് ശ്രീ.ജേക്കബ് കീക്കാട്ടിൽ ബൊക്കെ നൽകി സ്വീകരിക്കുകയും ചെയ്തു.

 

തുടർന്ന് WMF Global Chairman  ൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങിൽ ശ്രീ. ഷാജി കിഴക്കേടത്ത് (Secretary WMF  Austria) സ്വാഗതമാശംസിക്കുകയും ശ്രീ. Mathew Cheriankalayil (WMF Global Joint Secretary) ശ്രീ.തരൂരിനെക്കുറിച്ച് ഒരു ചെറിയ പ്രഭാഷണം നടത്തുകയും ചെയ്തു.
Global Chairman Dr. Prince Pallikunnel തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ സംഘടനയുടെ വളർച്ചയെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു.
തുടർന്ന് ഡോ. ശശി തരൂർ ദേശീയ സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചും രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി.  പിന്നീട് നടന്ന സംവാദത്തിൽ സദസിന്റെ നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം വിവിധ ഭാഷകളിൽ ആധികാരികമായ മറുപടി നൽകുകയുണ്ടായി.

 

 

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിനു വേണ്ടി ശ്രീ.സിറോഷ് ജോർജിന്റെ (WMF Global Advisory Board member) നേതൃത്വത്തിലും, KMCC ക്കു വേണ്ടി Dr. മുഹമ്മദലി കൂണാരിയുടെ നേതൃത്വത്തിലും ശ്രീ.ശശി തരൂരിനെ ആദരിച്ചു.     

Fr. വിൽസൻ മേച്ചേരിൽ, Fr. ജോഷി വെട്ടിക്കാട്ടിൽ എന്നിവർ ആശംസകളർപ്പിച്ചു.  ശ്രീ.റെജി മേലഴകത്ത് (Coordinator WMF Austria) നന്ദി അർപ്പിച്ചു.
ശ്രീ.യോഹനാസ് പഴേടത്ത് പരിപാടികൾ മോഡറേറ്റ് ചെയ്തു.
മനോജ് ചൊവ്വക്കാരൻ നേതൃത്വം നൽകിയ ദേശീയ ഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു.

 

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+