HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

വേൾഡ് മലയാളി ഫെഡറേഷൻ്റെ ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ യുകെ സന്ദർശിച്ചു

WMF ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ യുകെയിൽ: ദുബായ് ഗ്ലോബൽ കൺവെൻഷനായി ക്ഷണം

ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിൻ്റെ കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ  ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ യുകെ സന്ദർശിച്ചു. 

ഹാർലോയിൽ വെച്ച് WMF ന്റെ യുകെ കോർഡിനേറ്റർ റവ. ഡീക്കൻ ജോയിസ് ജെയിംസ് പള്ളിയ്ക്കമ്യാലിൽ, പ്രസിഡൻ്റ്  ശ്രീ. നോബിൾ മാത്യു, ജനറൽ സെക്രട്ടറി ശ്രീ. ബിജു മാത്യു എന്നിവരും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് ഡോ. പ്രിൻസ് പള്ളിക്കുന്നേലിനു ഊഷ്മളമായ സ്വീകരണം നൽകി.  WMFൻ്റെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ച് യുകെയിലെ നേതാക്കൾ ഡോ. പ്രിൻസ് പള്ളിക്കുന്നേലുമായി വിശദമായി ചർച്ച ചെയ്തു.

2026  ജനുവരിയിൽ ദുബായിയിൽ വച്ച് നടക്കാനിരിക്കുന്ന WMF ന്റെ അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷനിലേക്ക് ഡോ. പ്രിൻസ് പള്ളിക്കുന്നേൽ യുകെയിലെ  WMF അംഗങ്ങളെ പ്രത്യേകമായി ക്ഷണിച്ചു.  സജീവ പങ്കാളിത്തം കൊണ്ട് ഗ്ലോബൽ കൺവെൻഷൻ മലയാളികളുടെയും ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന WMF ന്റെയും കൂട്ടായ്മയുടെ  ശക്തി തെളിയിക്കുന്ന ഒന്നാക്കി മാറ്റണമെന്ന് ഫൗണ്ടർ ചെയർമാൻ അഭ്യർത്ഥിച്ചു.

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+