HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

ബെനിനിൽ കേരളപ്പിറവി ദിനത്തിൽ ചാരിറ്റി

വേൾഡ് മലയാളി ഫെഡറേഷൻ ബെനിൻ നാഷണൽ കൗൺസിൽ ചാരിറ്റി ചെയ്ത് കൊണ്ടാണ് കേരളപ്പിറവി ദിനം ആചരിച്ചത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ, കേരളീയ സമൂഹം പോലെ ഒരു ജനത വേറെയുണ്ടാകില്ല. അതുകൊണ്ട് തന്നെ ഇത്തവണത്തെ കേരളപ്പിറവി ദിനത്തിൽ ബെനിൻ നാഷണൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ചാരിറ്റി പ്രവർത്തനം നടത്തുകയായിരുന്നു. St. Rita School AB et C-ലെ വിദ്യാർത്ഥികൾക്ക് പഠനത്തിനായുള്ള സാധനങ്ങളായ സ്കൂൾ ബാഗുകൾ, ബുക്കുകൾ, വാട്ടർ ബോട്ടിലുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ,
പേനകൾ, പെൻസിൽ സെറ്റുകൾ എന്നിവ വിതരണം ചെയ്തു.
വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ബോർഡ് ഓഫ് ഡയറക്ടറും, ലോക കേരള സഭാംഗവുമായ ശ്രീ ഹരീഷ് നായർ . WMF ആഫ്രിക്ക റീജിയൻ ജോയിന്റ് സെക്രട്ടറി ശ്രീ. ഗ്രീനിഷ് , വേൾഡ് മലയാളി ഫെഡറേഷൻ ബെനിൻ നാഷണൽ കൗൺസിൽ കോഡിനേറ്റർ ഡെന്നിസ് ബാബു,
പ്രസിഡന്റ് ശ്രീ അരുൺകുറുപ്പ് .വൈസ് പ്രസിഡന്റ്‌ മുരുകേഷ്, വുമൺസ് കോർഡിനേറ്റർ സോണിയ ജിജി, മലയാളം ടീച്ചർമാരായ ശ്രീമതി അനുപമ,ശ്രീമതി അഞ്ചു , നാഷണൽ കൗൺസിൽ മെമ്പർ അഖില എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
 
 
 

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+