HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

കേരളത്തിന്റെ ടൂറിസം വികസനത്തിന് ആഗോള കാഴ്ചപ്പാടുകളുമായി ഓസ്ട്രിയൻ എംപി വീറ്റ് വ്ളെന്റീൻ ഡാൻഗ്ലെർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കേരളത്തിന്റെ ടൂറിസം വികസനത്തിന് ആഗോള കാഴ്ചപ്പാടുകളുമായി ഓസ്ട്രിയൻ എംപി വീറ്റ് വ്ളെന്റീൻ ഡാൻഗ്ലെർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധിയായി ശ്രീ സിറോഷ് ജോർജ് പങ്കെടുത്തു.
കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ അനന്തസാധ്യതകൾ ലോകത്തിന് മുന്നിൽ കൂടുതൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി, ഓസ്ട്രിയൻ പാർലമെന്റ് അംഗവും പ്രമുഖ രാഷ്ട്രീയ നേതാവുമായ വീറ്റ് വ്ളെന്റീൻ ഡാൻഗ്ലെർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് നടന്ന ഈ സുപ്രധാന ചർച്ചയിൽ വേൾഡ് മലയാളി ഫെഡറേഷൻ (WMF) പ്രതിനിധീകരിച്ച് ബോർഡ് ഓഫ് അഡ്വൈസേഴ്സ് അംഗവും പ്രോസി ഗ്രൂപ്പ് ഡയറക്ടറുമായ ശ്രീ സിറേഷ് ജോർജ് പങ്കെടുത്തു.
കേരളത്തിന്റെ പ്രകൃതിഭംഗിയും സുരക്ഷിതത്വവും ആയുർവേദവും യൂറോപ്യൻ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ ശുചിത്വം ഉറപ്പുവരുത്തുന്നതിലും ഗതാഗത സൗകര്യങ്ങൾ (റോഡ്, റെയിൽ കണക്റ്റിവിറ്റി) മെച്ചപ്പെടുത്തുന്നതിലും കൂടുതൽ ശ്രദ്ധ നൽകിയാൽ യൂറോപ്പിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വലിയൊരൊഴുക്ക് തന്നെ കേരളത്തിലേക്കുണ്ടാകുമെന്ന് ഡാൻഗ്ലെർ ചൂണ്ടിക്കാട്ടി. ലോകത്തിന് തന്നെ മാതൃകയാണ് ഇന്ത്യൻ ജനാധിപത്യമെന്നും കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കർ എ.എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി. അബ്ദുറഹ്മാൻ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി.
ലോകമെമ്പാടുമുള്ള മലയാളികളെ കോർത്തിണക്കി, നമ്മുടെ നാടിന്റെ വളർച്ചയ്ക്കായി കൈകോർക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ ഇത്തരം മേഖലകളിൽ അതിന്റെ ഇടപെടലുകൾ തുടർന്നുകൊണ്ടേയിരിക്കും.
നോവിൻ വാസുദേവ്
ഗ്ലോബൽ പി ആർ ഓ
വേൾഡ് മലയാളി ഫെഡറേഷൻ

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+