3rd Global convention News
പ്രിയ WMF നേതാക്കളെ, അംഗങ്ങളെ,
എല്ലാവർക്കും നമസ്ക്കാരം.
വേൾഡ് മലയാളി ഫെഡറേഷൻ(WMF)ന്റെ മൂന്നാമത് ദൈവാർഷിക കൺവെൻഷനോടാനുബന്ധിച്ച പൊതുയോഗം ജനുവരി 16ആം തീയതി ഞായറാഴ്ച zoom platform വഴി നടന്ന വിവരം എല്ലാർവക്കും അറിയുന്നതാണല്ലോ.
പൊതുയോഗം ഒരു വൻ വിജയമാക്കിയ എല്ലാവർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.
തദവസരത്തിൽ 2022-23 കാലഘട്ടങ്ങളി ലേക്കുള്ള ഭരണസമിതിയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ഗ്ലോബൽ കോഡിനേറ്റർ Dr.ജെ രത്നകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ Dr. പ്രിൻസ് പള്ളിക്കുന്നേൽ അധ്യക്ഷനായിരുന്നു.
കേരളത്തിന്റെ പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. കേരള പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ, കേരള പ്ലാനിങ് ബോർഡ് അംഗവും സഫാരി ടി വിയുടെ മാനേജിംഗ് ഡയറക്ടറും ആയ ശ്രീ സന്തോഷ് ജോർജ് കുളങ്ങര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അതോടൊപ്പം തന്നെ വേൾഡ് മലയാളി ഫെഡറേഷന്റെ മുഖപത്രികയായ വിശ്വ കൈരളി യുടെ ആറാമത് എഡിഷൻ ശ്രീ സന്തോഷ് ജോർജ് കുളങ്ങര പ്രകാശനംചെയ്തു. ഗ്ലോബൽ സെക്രട്ടറി പൗലോസ് തേപ്പാല സംഘടനയുടെ 2020-21 കാലഘട്ടങ്ങളിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്ലോബൽ ട്രഷറർ ശ്രീ സുനിൽ. S. S സംഘടനയുടെ രണ്ടുവർഷത്തെ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു.
രണ്ടു റിപ്പോർട്ടുകളും യോഗം അംഗീകരിച്ചു പാസ്സാക്കി.
സിനിമ പിന്നണി ഗായകരായ പ്രദീപ് ബാബു ,സുമി അരവിന്ദ് എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്ന് ചടങ്ങുകൾക്ക് മോടികൂട്ടി. ഗ്ലോബൽ ജോയിൻ സെക്രട്ടറി ശ്രീ ഹരീഷ് നായർ ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു.
2022,2023 കാലഘട്ടത്തിലേക്കുള്ള സംഘടനയുടെ പുതിയ ക്യാബിനറ്റ് അംഗങ്ങൾ സത്യ പ്രതിജ്ഞയെടുത്ത് അധികാരമെറ്റെടുത്തു.
തുടർന്ന് പുതിയ ഗ്ലോബൽ പ്രസിഡന്റ് ഡോ.ജെ.രത്‌നകുമാർ 2022 -2023 കാലയളവിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികൾ വിശദീകരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, കൃഷി, യൂത്ത് യുവജന ശാക്തീകരണം, പ്രവാസി പുനരധിവാസം, സ്കിൽ ഡെവലെപ്മെന്റ് എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
ഗ്ലോബൽ ക്യാബിനറ്റ് 2022,2023
ഗ്ലോബൽ പ്രസിഡന്റ്
Dr. J. രത്നകുമാർ( ഒമാൻ )
ഗ്ലോബൽ കോഡിനേറ്റർ
ശ്രീ. പൗലോസ് തേപ്പാല( ഖത്തർ )
ഗ്ലോബൽ സെക്രട്ടറി
ശ്രീ.ഹരീഷ് നായർ( ബെനിൻ റിപ്പബ്ലിക്) ,
ഗ്ലോബൽ ട്രഷറർ
ശ്രീ.നിസാർഎടത്തുംമിത്തൽ
(ഹെയ്തി ),
വൈസ് പ്രസിഡന്റ് മാർ
ശ്രീ.റെജിൻചാലപ്പുറം( ഇന്ത്യ)\
ശ്രീമതി ശ്രീജ ടോമി( ഇറ്റലി ),
ശ്രീ.ശിഹാബ് കൊട്ടുകാട് ( സൗദി അറേബ്യ ),
ജോയിന്റ് സെക്രട്ടറിമാർ
ശ്രീ.ടോംജേക്കബ്( കുവൈറ്റ്),
ശ്രീമതി .മഞ്ജുഷശ്രീജിത്ത്( ഖത്തർ),
ശ്രീ.മാത്യുചെറിയാൻകാലായിൽ( ഓസ്ട്രിയ ),
ജോയിന്റ് ട്രഷറർ ശ്രീ.ജോൺസൺ തൊമ്മാന ( ഈജിപ്റ്റ് ).
പുതിയ ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗങ്ങൾ
ഗ്ലോബൽ ചെയർമാൻ
Dr.പ്രിൻസ്പള്ളിക്കുന്നേൽ( ഓസ്ട്രിയ )
ശ്രീ. സുനിൽ. S. S ( കുവൈറ്റ് ),
ശ്രീമതി സീന ഷാനവാസ് ( ഇന്ത്യ)
ശ്രീ.നൗഷാദ് ആലുവ( സൗദി അറേബ്യ )
ശ്രീ. ഡോണി ജോർജ് ( ജർമ്മനി
ഇതുകൂടാതെ പുതിയ ബോർഡ് ഓഫ് അഡ്വൈസെർസ്, വിവിധ ഫോറം കോഡിനേറ്റർസ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ്, റീജിയണൽ കോഡിനേറ്റർമാർ പ്രസിഡന്റ്മാർ എന്നിവരും ചുമതലയേറ്റു.കൂടുതൽ വിവരങ്ങൾക്ക് ഈ സർക്യൂലറിനോടൊപ്പമുള്ള ഫ്ലയർകൾ പരിശോധിക്കാവുന്നതാണ്. കൺവെൻഷണോടാനുബന്ധിച്ചുള്ള കൾചറൽ ഫീയസ്റ്റയുടെ തീയതി ഉടനെ അറിയിക്കുന്നതാണ് .
പുതിയ ക്യാബിനെറ്റിനും, മറ്റു എല്ലാ ഭരണ സമിതികൾക്കും നിങ്ങളുടെ പൂർണ്ണ സഹകരണവും, ആത്മാർത്ഥമായ പിന്തുണയും നൽകി WMF നെ ലോക മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായി വളർത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
സസ്നേഹം
വേൾഡ് മലയാളി ഫെഡറേഷൻ ( WMF )
ഗ്ലോബൽ ക്യാബിനറ്റിന് വേണ്ടി,
ഡോ.ജെ. രത്നകുമാർ,
ഗ്ലോബൽ പ്രസിഡൻറ്.
ശ്രീ. പൗലോസ് തേപ്പാല,
ഗ്ലോബൽ കോർഡിനേറ്റർ.
ശ്രീ. ഹരീഷ് നായർ,
ഗ്ലോബൽ സെക്രട്ടറി.
ശ്രീ. നിസാർ എടത്തും മീത്തൽ,
ഗ്ലോബൽ ട്രഷറർ.
18-01-2022
Become a WMF Member and be part of world's largest malayalee network. Feel proud to get membership
We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!