HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

മേപ്പയ്യൂര്‍ ഹൈസ്കൂളില്‍‍‍ വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഓപ്പണ്‍ സ്റ്റേജ് സമര്‍പ്പിച്ചു

മേപ്പയ്യൂര്‍ ഹൈസ്കൂളില്‍‍‍  ഓപ്പണ്‍ സ്റ്റേജ് സമര്‍പ്പിച്ചു

മേപ്പയ്യൂര്‍ :  വേള്‍ഡ് മലയാളി ഫെഡറേഷന്റെയും മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെയും സംയുക്ത സംരംഭം WMF – പ്ലാന്റ് ഫോര്‍ പ്ലാനറ്റ് - ഇല (Envirnment Lovers Association) പദ്ധതിയുടെ ഭാഗമായ ഓപ്പണ്‍ സ്റ്റഏജിന്റെ സമര്‍പ്പണം വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഗ്ലോബല്‍ പ്രസിഡണ്ട് ഡോ .ജെ .രത്നകുമാർ നിര്‍വ്വഹിച്ചു. ‍ WMF കേരള സ്റ്റേറ്റ് പ്രസിഡണ്ട് ടി ബി നാസര്‍ അധ്യക്ഷനായ ചടങ്ങില്‍  WMF ഇല പ്രൊജക്ട് ചെയര്‍മാന്‍ ഹാഫിസ് പൊന്നേരി സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍  വി പി സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മനോജ് സി (WMF നാഷണല്‍ വൈസ് പ്രസിഡണ്ട്) അബ്ദുസലാം കുഞ്ഞോത്ത് (WMF അഗ്രിക്കള്‍ച്ചര്‍ & എന്‍വയോണ്‍മെന്റല്‍ കോ ഓഡിനേറ്റര്‍)
എം എം ബാബു (പി ടി എ പ്രസിഡണ്ട്), എം സക്കീര്‍ (പ്രിന്‍സിപ്പല്‍), ബദറുദ്ദീന്‍ (WMF വൈസ് പ്രസിഡണ്ട്, കേരള), അനുലിബ (WMF വൈസ് പ്രസിഡണ്ട്, കേരള),  നിഷിദ് കെ (ഹെഡ്‍മാസ്റ്റര്‍) എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി  ഇ പ്രകാശന്‍ നന്ദി പറഞ്ഞു.

'പ്ലാന്റ് ഫോർ പ്ലാനറ്റ് ' എന്ന  മുദ്രാവാക്യം നാലായിരം കുരുന്നു കരങ്ങളിലൂടെ പതിനാല് ഉപപദ്ധതികളായി ഒരു വർഷക്കാലം കൊണ്ട് നടപ്പാക്കുന്ന ' ഇല' ( ELA) - Environment Lovers' Association - എന്ന ക്യാമ്പസ് പരിസ്ഥിതി സംരക്ഷണ -ബോധവൽക്കരണ പ്രോജക്റ്റാണ് WMF ഗ്ലോബൽ കമ്മറ്റിയുടെയും കേരള, കോഴിക്കോട് ഘടകങ്ങളുടെയും നേതൃത്വത്തിൽ നടപ്പാക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഗ്രാമീണ സർക്കാർ വിദ്യാലയമായ കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന നാലായിരത്തിൽപ്പരം കുട്ടികൾ, 150 ൽപ്പരം ജീവനക്കാർ , ഒൻപതു ഗ്രാമ പഞ്ചായത്തുകളിലെ മൂന്നു ലക്ഷത്തോളം വരുന്ന ജനസഞ്ചയം, രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ എന്നിവ കൈകോർത്ത് നടപ്പിലാക്കുന്ന താണ് പദ്ധതി  .
ആറ് ഏക്രയോളം വരുന്ന സ്കൂൾ ക്യാമ്പസ് പരിപൂർണ്ണമായും ഹരിതാഭമാക്കുകയും, നാട്ടുപച്ചയുടെ സന്ദേശം വിപുലമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പാഠ്യ–പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍, മണ്ണ്-ജല–പരിസ്ഥിതി സംരംക്ഷണം, കലാ-കായിക രംഗങ്ങളിലെ പ്രത്യേക പദ്ധതികള്‍, സാമൂഹ്യ–ജനകീയ–സേവന പദ്ധതികള്‍ തുടങ്ങി രാജ്യത്തിനു തന്നെ മാതൃകയാവുന്ന ഒട്ടേറെ മികവ് പദ്ധതികളാണ്  സ്കൂളില്‍ നടപ്പിലാക്കി വരുന്നത്. 

കാമ്പസില്‍ നിലനില്‍ക്കുന്ന വൃക്ഷങ്ങളും ചെടികളും സംരക്ഷിക്കുകയും കൂടുതല്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുക എന്നത് സ്കൂള്‍ അടിയന്തിര പ്രാധാന്യത്തോടെ കാണുന്നു. കുന്നിനു മുകളില്‍ സ്ഥിതി ചെയ്യുന്ന കാമ്പസിനെ‍ സമ്പന്നമായ ഒരു ജൈവവൈവിധ്യ പാര്‍ക്കായി മാറ്റുന്നതിലൂടെ മേപ്പയ്യൂരിലേയും പരിസരപ്രദേശങ്ങളിലേയും ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തുക, ജലലഭ്യത, ശുദ്ധവായുവുന്റെ ലഭ്യത തുടങ്ങിയവ ഉറപ്പുവരുത്തുക , ജില്ലയിലെതന്നെ ജൈവവൈവിധ്യ മാതൃകാ കാമ്പസായി വികസിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിടുന്നു. ഇല ജൈവവൈവിധ്യ പദ്ധതി സ്കൂളില്‍ എത്തിച്ചേരുന്ന നാലായിരത്തോളം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും  അവരിലൂടെ നാട്ടുകാരിലും പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും അതുവഴി നാടിനു മൊത്തം ഉപകാരപ്പെടാനും പര്യാപ്തമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

 

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+