HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

വേൾഡ് മലയാളീ ഫെഡറേഷൻ സ്റ്റേറ്റ് ജനറൽ ബോഡി യോഗം എറണാകുളo പ്രയാണ റെസ്റ്റുറന്റ് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്നു.

വേൾഡ് മലയാളീ ഫെഡറേഷൻ സ്റ്റേറ്റ്  ജനറൽ ബോഡി യോഗം 27-04-2023 ന് എറണാകുളo പ്രയാണ റെസ്റ്റുറന്റ് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്നു.
 ഈശ്വരപ്രാത്ഥനയോടുകൂടി
യോഗമാരഭിക്കുകയും,  ഒരു നിമിഷം മൗനമായി ആദരാഞ്ജലികൾ  അർപ്പിക്കുകയും ചെയ്തു,

 സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ റിനി സുരാജ് സ്വാഗതം പറഞ്ഞു.

സ്റ്റേറ്റ് പ്രസിഡന്റ്‌ T. B. നാസർ  അദ്യക്ഷതവഹിച്ചു 

 ഗ്ലോബൽ ചെയർമാൻ പ്രിൻസ്  പള്ളികുന്നേൽ പ്രധിനിധി സമ്മേളനം ഉത്ഘാടനം നിർവഹിച്ചു.

അതിനു ശേഷം ഗ്ലോബൽ സെക്രട്ടറി ഹരീഷ് നായർ സംഘടനയുടെ നിയമാവലികൾ പരിചയപ്പെടുത്തി... സംഘടനയുടെ മുൻപോട്ടുള്ള യാത്രയിൽ ഇതു വളരെ ഉപകരിക്കും എന്ന് അഭിപ്രായപെട്ടു 

 ഗ്ലോബൽ  കോർഡിനേറ്റർ പൗലോസ് തേപ്പാല സംഘടനയെ  പരിചയപെടുത്തികൊടുക്കുകയും, ലോകത്തിലെ 165 രാജ്യങ്ങളിൽ WMF ലൂടെ എന്തെല്ലാം കാര്യം ചെയ്യാൻ പറ്റും എന്ന് പറഞ്ഞു കൊടുത്തു,

 ജോയിന്റ് സെക്രട്ടറി സോഫി ജോസഫ് മുൻകാല റിപ്പോർട്ട്‌ വായിച്ചു.

തുടർന്ന് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബിബിൻ സണ്ണി റിപ്പോർട്ട്‌ അവതരിപ്പിച്ചു 

 സംഘടന ഒരു വർഷകാലം ചെയ്ത എല്ലാ പ്രവർത്തനങ്ങളും വളരെ ഭംഗിയായി ഉൾകൊള്ളിച്ചിരുന്നു,

 ഇനിയും വരും നാളിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ എല്ലാ മെമ്പർമാരുടെയും സഹായ സഹകരണം ആവശ്യമാണെന്നും എല്ലാവരും ഒരു കുടുംബം പോലെ പ്രവർത്തിക്കണമെന്നും
ഓർമ്മപെടുത്തി.

ഗ്ലോബൽ  ഹെല്പ് ഡസ്ക് കോർഡിനേറ്ററും മുൻ വൈസ് ചെയർപേഴ്സൺ ആയിരുന്ന 
Dr. ആനി ലിബു, USA സ്റ്റേറ്റ് കമ്മിറ്റിക്ക് വേണ്ട സാമ്പത്തികവും സമയാസമയങ്ങളിൽ വേണ്ട നിർദ്ദേശങ്ങൾ തന്നത് നന്ദിയോടെ ഓർക്കുന്നു. 
ചാരിറ്റി - സ്പോർട്സ്- ഓൺലൈൻ പ്രോഗ്രാം കോർഡിനേഷൻ എന്നി മേഖലയിൽ  ആനി ലിബു നൽകിയ  സഹായങ്ങൾ സപ്പോർട്ട്  എല്ലാം ഈ  അവസരത്തിൽ സ്റ്റേറ്റ് കമ്മിറ്റികു വേണ്ടി പ്രത്യേക അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. തുടർന്നും  സഹായസഹകരണം  പ്രതീക്ഷിക്കുന്നു. 

ചാരിറ്റി കോഓർഡിനേറ്റർ ആയ നോബി കെ പി പ്രോജെക്ടസ് വിജയകരമായി എല്ലാ ഡിസ്ട്രിക്ടിലും നടത്തിയത് നന്ദിയോടെ അഭിനന്ദിക്കുന്നു.

 സ്റ്റേറ്റ് ട്രെഷറർ
 സി . ചാണ്ടി മുൻകാല കണക്കുകൾ അവതരിപ്പിക്കുകയും അത് സഭ അംഗീകരിക്കുകയും ചെയ്തു

ഗ്ലോബൽ ജോയിന്റ് കോർഡിനേറ്റർ ടോം ജേക്കബ്  കാർഡുകൾ കൈമാറി.

 ഗ്ലോബൽ ലീഗൽ കോഡിനേറ്റർ അഡ്വക്കേറ്റ് ശ്രീജിത്ത് ,നാഷണൽ കോർഡിനേറ്റർ റിസാനത് സലീം ജില്ലാ പ്രസിഡന്റ്‌മാരായ,  രാജേഷ്, ഷിജോ-  കരീം പന്നി തടം  ഫൈസൽ ഉപ്പള ,ജെസ്സി  എന്നിവരും ഏറ്റുവാങ്ങി,
ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗം ശ്രീ സുനിൽ സൂര്യമംഗലം ആശംസകൾ അർപ്പിച്ച് സംസാരിച്ചു 
 ഗ്ലോബൽ ക്യാബിനറ്റ് ഭാരവാഹികളെ പൊന്നാട അണിയിച്ചു സ്വീകരിച്ചു,  ഗ്ലോബൽ നാഷണൽ, സ്റ്റേറ്റ് ലീഡേർമാരായ, സിന്ധുസജീവ്, റഫീക്ക് മരക്കാർ, വി. എം.സിദ്ദിഖ്, ശ്രീജിത്ത്‌,തോമസ് വൈദ്യൻ
റിസന്നത് സലീം, , അനു ലിബ എന്നിവർ ആശംസകൾ നേർന്നു.

 ഫോറം കോർഡിനേറ്റർ മാരായ, സലാം കുന്നോത്ത് ,ലീന ഷാജൻ, നോബി, P. V. N. മേനോൻ, ഫൗസിയ ആസാദ്, എന്നിവർ വരും കാലങ്ങളിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

 ജില്ലാ പ്രസിഡന്റ്‌ മാരായ
 കരീം പന്നിത്തടം, രാജേഷ്, ഷിജോ തടത്തിൽ , ശോഭ, എന്നിവരും ജില്ലകളുടെ പ്രവർത്തനങ്ങൾ മറ്റു ഭാവിപരിപാടികൾ  പരിചയപ്പെടുത്തി.

 മെമ്പർമാർക്ക് സംശയ  നിവാരണത്തിനുള്ള അവസരം ആയിരുന്നു.

 ഗ്ലോബൽ നേതാക്കൾ  സ്റ്റേറ്റ് പ്രസിഡന്റ്‌എന്നിവർ മറുപടി നൽകുകയും ചെയ്തു.
സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജിതേഷ് നന്ദി രേഖപ്പെടുത്തി.

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+