HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

കേരള പിറവിയുടെ ഭാഗമായി (WMF BENIN) സന്മനസ്സുകളുടെ സമർപ്പണത്തിന്റെ ഫലമായി സ്വരൂപിച്ച ആവശ്യസാധനങ്ങൾ ടോറി എന്ന ഗ്രാമത്തിലെ ജനങ്ങൾക്കായി നൽകാൻ സാധിച്ചു

കേരള പിറവിയുടെ ഭാഗമായി WMF ബെനിൻ നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, ആഫ്രിക്കയിലെ ബെനിൻ റിപ്പബ്ലിക്ക് എന്ന രാജ്യത്തിലെ സന്മനസ്സുകളുടെ സമർപ്പണത്തിന്റെ ഫലമായി സ്വരൂപിച്ച ആവശ്യസാധനങ്ങൾ  ടോറി എന്ന ഗ്രാമത്തിലെ ജനങ്ങൾക്കായി നൽകാൻ സാധിച്ചു.

 WMF ഗ്ലോബൽ സെക്രട്ടറി ശ്രീ ഹരീഷ് നായർ, WMF ബെനിൻ നാഷണൽ കോർഡിനേറ്റർ ശ്രീ ഗ്രീനിഷ് മാത്യു, പ്രസിഡന്റ് ശ്രീ ഡെന്നീസ് ബാബു, സെക്രട്ടറി ശ്രീ അരുൺ കുറുപ്പ്, വൈസ് പ്രസിഡന്റ് ശ്രീ അനൂപ് മാത്യു,  വിമൻസ് കോർഡിനേറ്റർ ശ്രീമതി സൗമ്യ ഗ്രീനിഷ്, യൂത്ത് കോർഡിനേറ്റർ ഹാരി ബോസ്, മലയാളം ഫോറം ടീച്ചർ ശ്രീമതി അനുപമ ഹരീഷ്, മീഡിയ കോർഡിനേറ്റർ മെൽബിൻ മത്തായി, എക്സിക്യൂട്ടീവ് മെമ്പർ ജിതിൻ കെ എസ്, മലയാളം മിഷൻ കുട്ടികൾ  കൂടാതെ മറ്റു WMF അംഗങ്ങളും സന്നിഹിതരായിരുന്നു. ആവശ്യസാധനങ്ങളായും പ്രാർത്ഥനകളായും WMF ബെനിനിലെ എല്ലാ സ്നേഹനിധികളായവരുടെ അകമഴിഞ്ഞ സഹകരണം ഈ ഉദ്യമത്തിന് ശക്തിയേകി.

ടോറി ഗ്രാമത്തിലെ ജനങ്ങൾ വളരെ ആത്മാർത്ഥതയോടും സ്നേഹത്തോടും കൂടി WMF അംഗങ്ങളെ വരവേൽക്കുകയും  അവരുടെ കൈകളാൽ പാചകം ചെയ്ത ലഘുഭക്ഷണം സന്തോഷത്തോട് കൂടി വിതരണം ചെയ്യുകയും ചെയ്തു.

WMF ബെനിൻ നാഷണൽ കൗൺസിലിനു വേണ്ടി

വാർത്തകൾ തയ്യാറാക്കിയത്, 
മെൽബിൻ മത്തായി 
മീഡിയ കോർഡിനേറ്റർ                    
ഡബ്യു എം എഫ് ബെനിൻ

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+