HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

ആഭ്യന്തര കലാപം തുടരുന്ന പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ നിന്ന് മലയാളി സംഘത്തെ ബെനിൻ റിപ്പബ്ലിക്കിൽ എത്തിച്ചു

ആഭ്യന്തര കലാപം നടക്കുന്ന വെസ്റ്റ് ആഫ്രിക്കൻ രാജ്യമായ നൈജറിൽ നിന്നും 7 മുതിർന്നവരും ഒരു കൈകുഞ്ഞും അടങ്ങുന്ന 8 പേർ 


1)ഷൈജു
2)അഖില ചന്ദ്രൻ
3)സപ്ത ധ്വനി
4)മുഹമ്മദ് ഫയസ്
5)ഷബീർ
6)തയ്ക്കണ്ടി റഷീദ്
7)വയൽ പീടികയിൽ നജീം
8)മുഹമ്മദ് അലി ഫൈസൽ
 എന്നിവർ ഇന്നലെ (18 ഓഗസ്റ്റ്) അയൽരാജ്യമായ ബെനിൻ റിപ്പബ്ലിക്കിൽ  എത്തിച്ചേർന്നു.
  
ഓഗസ്റ്റ് 16 ബുധനാഴ്ച്ച യാത്ര തുടങ്ങിയ ഈ സംഘം നൈജറിന്റെ തലസ്ഥാനമായ നിയമെയിൽ നിന്നും ഏകദേശം 1100 km ദൂരമുള്ള റോഡ്  മാർഗമാണ് ഇവരെ 
 ബെനിന്റെ വാണിജ്യ  തലസ്ഥാനമായ കോട്ടോനൗവിൽ എത്തിച്ചത്.

യാത്രയിൽ പലവിധ തടസങ്ങൾ ഉണ്ടായെങ്കിലും ഇപ്പൊൾ അവർ സുരക്ഷി തരാണ്.

വേൾഡ് മലയാളീ ഗ്ലോബൽ സെക്രട്ടറി ശ്രീ ഹരീഷ് നായർ, ഹോനോരറി കോൺസുൽ ജനറൽ ഓഫ് ഇന്ത്യ,ശ്രീ ഗോവിന്ദ് മംഗ്ലാനി എന്നിവരാണ് ഈ ഉദ്യമത്തിന് നേതൃത്വം കൊടുത്തത്.
 വേൾഡ് മലയാളീ ഫെഡറേഷൻ  ബെനിൻ നാഷണൽ കൌൺസിൽ കോ ഓർഡിനേറ്റർ ശ്രീ. ഗ്രീനിഷ് മാത്യു,പ്രസിഡന്റ്‌ ശ്രീ ഡെന്നിസ് ബാബു എന്നിവർ ഈ സംഘത്തെ കോട്ടോനോവിൽ സന്ദർശിച്ചു മറ്റു സഹായങ്ങൾ ഉറപ്പു വരുത്തി.വരും ദിവസങ്ങൾ എയർടിക്കറ്റ് ലഭ്യത അനുസരിച്ചു ഇവർ ബെനിൻ എയർപോർട്ട് വഴി ഇന്ത്യയിലേക്ക് പോകും.

https://fb.watch/my8lnBdOCY/?mibextid=aNEyA8

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+