HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

Onam Celebration at Benin

വേൾഡ് മലയാളീ ഫെഡറേഷൻ (WMF) ബെനിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 11 ഞായറാഴ്ച ഓണം 2022 ആഘോഷിച്ചു. WMF ബെനിൻ പ്രസിഡന്റ് ശ്രീ ഡെന്നിസ് ബാബു ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട ഇന്ത്യൻ കോൺസുൽ ശ്രീ ഗോവിന്ദ് മംഗ്ലാനി WMF ബെനിൻ ഓണാഘോഷം ഉൽഘാടനം ചെയ്തു. WMF ഗ്ലോബൽ സെക്രട്ടറി ശ്രീ ഹരീഷ് നായർ എല്ലാവർക്കും ഓണാശംസകൾ നേരുകയും അതോടൊപ്പം WMF ന്റെ വിവിധ പ്രവർത്തനങ്ങളെ പറ്റി വിവരിക്കുകകയും ചെയ്തു . WMF നാഷണൽ കോഓർഡിനേറ്റർ ശ്രീ ഗ്രീനിഷ് മാത്യു,ബെനിൻ ആക്ടിവിറ്റീസ് വിശദീകരിച്ചു.
തുടർന്ന് നടന്ന കലാകായിക പരിപാടികളിലും ഓണ സദ്യയിലും എല്ലാവരും ആഘോഷ പൂർവം പങ്കെടുത്തു. ഓണത്തിന്റെ തനതു കലകളായ വടം വലി, ഉറിയടി, ചാക്കിലോട്ടം, കസേര കളി എന്നിങ്ങനെ നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് WMF ഗ്ലോബൽ സെക്രട്ടറി സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണാഘോഷം വിജയകരമാക്കി തീർത്ത എല്ലാവർക്കും WMF ബെനിൻ ജോയിന്റ് സെക്രട്ടറി ശ്രീ നിധിൻ രാമന്തളി നന്ദി അറിയിച്ചു.

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+