HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

New National Committee for the WMF was established in Portugal.

പോർച്ചുഗലിൽ WMF ന് പുതിയ നാഷണൽ കമ്മിറ്റി നിലവിൽ വന്നു.
WMF Global ചെയർമാൻ Dr. പ്രിൻസ് പള്ളിക്കുന്നേലിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് 17.09.22
ന് Torres Verdas ലെ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന WMF യോഗത്തിൽ വച്ച് പുതിയ നാഷണൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
 
ശ്രീമതി ഡോളി ജൂഡിൻ്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ WMF നാഷണൽ കോർഡിനേറ്റർ Jude Varkey അധ്യക്ഷം വഹിച്ചു.
എൽദോ ജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി.
WMF - ൻ്റെ തുടക്കവും ഇതുവരെയുള്ള പ്രവർത്തനങ്ങളും അദ്ദേഹം വിശദമായി വിവരിച്ചു.
ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച Fr. ജോർജ് പൈകട നമ്മൾ മലയാളികൾ അന്യനാട്ടിൽ വരുമ്പോൾ ആ രാജ്യത്തിലെ ആളുകളുടെ വിശ്വാസം ആർജിച്ചു കൊണ്ട് ജോലി ചെയ്യുവാനും ജീവിക്കുവാനും ശ്രമിക്കണമെന്ന് ഉൽബോധിപ്പിച്ചു.
 
WMF UAE പേട്രൺ ജയിംസ് മാത്യു ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.
തുടർന്ന് വരും വർഷത്തിലേയ്ക്കുള്ള നാഷണൽ എക്സിക്കുട്ടിവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
മുപ്പത്തഞ്ചോളം പേർ പങ്കെടുത്ത യോഗത്തിൽ അഖിൽ അലക്സ് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
 
 

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+