HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

പ്രൊഫ. മുതുകാട് അടുത്ത വെള്ളിയാഴ്ച ജിദ്ദയിൽ

ജിദ്ദ - പ്രശസ്ത മജീഷ്യനും മോട്ടിവേഷനൽ സ്‌പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ഒക്ടോബർ 20 വെള്ളിയാഴ്ച ജിദ്ദയിൽ. വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു. എം. എഫ്) ജിദ്ദ കൌൺസിൽ "സന്തുഷ്ട കുടുംബം നാളെയുടെ ഭാവി" എന്ന ശീർഷകത്തിൽ നടത്തുന്ന പരിപാടിയിൽ അദ്ദേഹം സംബന്ധിക്കും. കുട്ടികൾ, മുതിർന്നവർ എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും ബാധിച്ചിരിക്കുന്ന വിവിധങ്ങളായ സാമൂഹിക വിപത്തുകൾക്കെതിരെ പ്രതിരോധം എന്ന നന്മയുടെ പാത ലക്ഷ്യമാക്കിയാണ് ഡബ്ലിയു. എം. എഫ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നത്.
കുടുംബ സദസ്സിനെയാണ് മുതുകാട് അഭിസംബോധന ചെയ്യുക. ജിദ്ദ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ (ബോയ്‌സ്) ഓഡിറ്റോറിയത്തിൽ ഒക്ടോബർ 20 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ, വൻ ജനാവലിയെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
സമൂഹത്തെ ഗ്രസിച്ച വിപത്തുകൾക്കെതിരെയുള്ള ബോധവൽക്കരണം ഉദ്ദേശിച്ചാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ജിദ്ദയിലെ കലാപ്രതിഭകളുടെ വിവിധ പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും.

Watch Video: https://fb.watch/nJZMxuMXN2/

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+