HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

WMF ബുറുണ്ടി പ്രദർശന ക്രിക്കറ്റ്‌ മത്സരം സംഘടിപ്പിച്ചു

WMF ബുറുണ്ടി പ്രദർശന ക്രിക്കറ്റ്‌ മത്സരം സംഘടിപ്പിച്ചു:

ഇന്ത്യയിൽ നടക്കുന്ന ICC മെൻസ് ക്രിക്കറ്റ്‌ വേൾഡ് കപ്പിന് ആശംസകൾ നേർന്നു കൊണ്ടു ബുറുണ്ടിയിൽ പ്രദർശന ക്രിക്കറ്റ്‌ മത്സരം നടത്തി.

ബുറുണ്ടി ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളായ സർവ്വശ്രീ മൊഹമ്മദ്‌ അലി ബദത്, ഭാവിൻ മഗ്ദാനി എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്ത ക്രിക്കറ്റ്‌ മത്സരം, ഈ കഴിഞ്ഞ ഞായറാഴ്ച(2023 ഒക്ടോബർ 29ന് ) രാവിലെ ബുജുമ്പുറ ഹിന്ദു മണ്ഡൽ ഗ്രൗണ്ടിൽ വച്ചു നടത്തപ്പെട്ടു.

WMF മെമ്പർമാരുടെ മെൻസ് ടീമും ബുറുണ്ടിയിലെ മഗാര സ്റ്റാർ ക്രിക്കറ്റ്‌ ടീമും തമ്മിൽ നടന്ന ആവേശകരമായ T10 മാച്ചിൽ, ടീം WMF വിജയികളായി..

തുടർന്ന് മഗാര സ്റ്റാർ ക്രിക്കറ്റ്‌ ടീം അംഗങ്ങൾക്ക് മെഡലുകളും പ്രശംസ പത്രങ്ങളും വിതരണം ചെയ്തു.

ഉച്ച ഭക്ഷണത്തിനു ശേഷം WMF മെമ്പർമാരും കുടുംബാഗങ്ങളും ചേർന്ന് സൗഹൃദ മത്സരം നടത്തി..

ക്രിക്കറ്റ്‌ മത്സരങ്ങളുടെ ലൈവ് ടെലികാസ്റ് ശ്രീ ജോസ്വിൻ ക്രസ്റ്റയുടെ യൂട്യൂബ് ചാനലിലൂടെ നടത്തുകയുണ്ടായി.

WMF ബുറുണ്ടി നാഷണൽ കൌൺസിൽ ഭാരവാഹികളോടൊപ്പം, ശ്രീ ജോൺസൻ തോമസ്, ശ്രീമതി പ്രജിന അനൂപ് , ശ്രീമതി അഖില പ്രമോദ് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി..

WMF Burundi
Anoop Alora
National Coordinator

 

 

 

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+