HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

നാലാമത്തെ WMF ദ്വിവൽസര ആഗോളകൺവെൻഷൻ 2024,തായ്ലാൻഡിലെ ബാങ്കോക്കിൽ 2024 ജനുവരി 27,28 തീയ്യതികളിൽ!

പ്രീയപ്പെട്ടവരെ നമസ്കാരം.

WMF ൻ്റെ നാലാമത്തെ ദ്വിവൽസര ആഗോള കൺവെൻഷൻ 2024 ജനുവരി മാസം 27,28 തീയ്യതികളിൽ തായ്ലാൻഡിലെ ബാങ്കോക്കിൽ വെച്ചു നടക്കുന്ന വിവരം നിങ്ങൾ ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ.

നമ്മുടെ കൺവെൻഷൻ ഒരു വിജയമാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
ആയതിനാൽ കൺവെൻഷനിലേക്ക് പരമാവധി അംഗങ്ങൾ പങ്കെടുക്കണ്ടത് അത്യന്താപേക്ഷിതമാണ് .
ഇതിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു വരികയാണ്.
സമ്മേളനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഗ്ലോബൽ ട്രഷറർ ശ്രീ. നിസാർ എടത്തും മീത്തലിനെ യോ ഗ്ലോബൽ സെക്രട്ടറി ശ്രീ. ഹരീഷ് നായരെയോ ബന്ധപ്പെട്ട് നിങ്ങളുടെ ബുക്കിംഗ് ഉറപ്പു വരുത്തുക.
കൂടാതെ wmf@worldmalayaleefederation.com എന്ന ഈമെയിലിലും ബന്ധപ്പെടാവുന്നതാണ്.
സമാനതകളില്ലാത്ത പ്രവർത്തന മികവ് കൊണ്ട് ആഗോളതലത്തിൽ ശ്രദ്ധ നേടുന്ന നമ്മുടെ സംഘടനയുടെ നയരൂപീകരണത്തിനും പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നതിനും കൺവെൻഷനിൽ പരമാവധി അംഗങ്ങൾ പങ്കെടുക്കേണ്ടതുണ്ട്. 

സംഘടനയുടെ മുന്നോട്ടുള്ള ശക്തമായ പ്രയാണത്തിൽ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി അണിചേരാം.
കൂടാതെ ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലെ നമ്മളുടെ അംഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം നടത്തുവാൻ ഏറ്റവും പറ്റിയ വേദിയാണ് ആഗോള കൺവെൻഷൻ.

എല്ലാ നേതാക്കളുടെയും അംഗങ്ങളുടെയും ആത്മാർത്ഥ സഹകരണം പ്രതീക്ഷിക്കുന്നതോടൊപ്പം നാലാമത് ദ്വിവൽസര ആഗോള കൺവെൻഷൻ ഒരു വലിയ വിജയമാക്കുവാൻ ഒറ്റക്കെട്ടായി നമുക്ക് പ്രവർത്തിക്കാം.

സസ്നേഹം,
വേൾഡ് മലയാളി ഫെഡറേഷനുവേണ്ടി, 

ഡോ. പ്രിൻസ് പള്ളിക്കുന്നേൽ,
ഗ്ലോബൽ  ചെയർമാൻ.

ഡോ.ജെ. രത്നകുമാർ, 
ഗ്ലോബൽ പ്രസിഡൻറ്.

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+